Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബത്ലഹേം കുടുംബ യൂണിറ്റ്, ലവ്, കുങ്ഫു ലെജൻഡ്… ഇന്ന് OTTയിൽ എത്തിയ സിനിമകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രങ്ങൾ ഇവയെല്ലാമാണ്

ബെത്‌ലേഹം കുടുംബ യൂണിറ്റ്

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രം OTTയിലേക്ക് വരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ലവ്

അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനം തുടങ്ങി. ബാലാജി മോഹൻ സംവിധാനം ചെയ്ത് സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന ഈ പരമ്പര തമിഴിന് പുറമെ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ കാണാം.

കുങ് ഫു ലെജൻഡ്

ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ‘Ip Man: Kung Fu Legend’ ലയൺസ്ഗേറ്റ് പ്ലേയിൽ ഒക്ടോബർ 2 മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. 1950കളിലെ ഹോങ്കോങ്ങാണ് പശ്ചാത്തലം. വിങ് ചുൻ മാസ്റ്ററായ ഐപ് മാന്റെ വേഷത്തിൽ ഡെന്നിസ് ടോ എത്തുന്നു.

പൂജ മേരി ജാൻ

മൃണാൾ താക്കൂറും ഹുമ ഖുറേഷിയും ഒന്നിച്ച ‘പൂജ മേരി ജാൻ’ സീ5-ൽ സ്ട്രീമിങ് തുടങ്ങി. പൂജ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. നവ്ജോത് ഗുലാത്തി സംവിധാനം ചെയ്ത ഈ ചിത്രം മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജനാണ് നിർമിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix