Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജനപ്രതിനിധികളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യും; പെരുമാറ്റച്ചട്ടവുമായി മുസ്‌ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജനപ്രതിനിധികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പെരുമാറ്റച്ചട്ടം കർശനമാക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. ജനപ്രതിനിധികളുടെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്.

തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തോടെയാകണം ജനപ്രതിനിധികളുടെ പ്രവർത്തനമെന്ന് നേതൃത്വം നിർദേശം നൽകി. പേഴ്‌സണൽ സ്റ്റാഫുകൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ജനങ്ങളിൽ പാർട്ടിക്കും ജനപ്രതിനിധികൾക്കും അവമതിപ്പുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിർദേശമുണ്ട്.

മന്ത്രിമാർ കഴിഞ്ഞ നാല് മാസത്തെ പ്രവർത്തന റിപ്പോർട്ട് ജനപ്രതിനിധികളുടെ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിമാരുടെ വകുപ്പുകളിലെ ഇടപെടലുകളും വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു.

അതേസമയം, മുസ്‌ലിം ലീഗിൽ നേരത്തെ തന്നെ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. പുതിയതായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദേശം എല്ലാവർക്കും ബാധകമാണെന്നും കെ.എം. ഷാജി വ്യക്തമാക്കി.

ഇത്തരം യോഗങ്ങൾ ഇനിയും ചേരുമെന്നും മറ്റ് പ്രധാന ചർച്ചകളൊന്നും യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും കെ.എം. ഷാജി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix