Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആർ. സുഗതനെതിരായ കാപ്പ നടപടി റദ്ദാക്കിയ കോടതി ഉത്തരവ്; പ്രതികരണവുമായി കെ.എസ്. ശബരിനാഥൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. സുഗതന്റെ വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്ന് ശബരിനാഥൻ പറഞ്ഞു.

സുഗതന് ലീവ് അനുവദിച്ചതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും എൽഡിഎഫ് നൽകിയ പരാതിയിലും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പൂർണ ഉത്തരവ് പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്നും ശബരിനാഥൻ വ്യക്തമാക്കി.

സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. അതേസമയം, സുഗതനെതിരായ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ശബരിനാഥൻ പറഞ്ഞു.

കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. ഇതോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് പുറത്തിറങ്ങാൻ വഴിയൊരുങ്ങി. വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ.

2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ലുകൊണ്ട് തലക്കടിച്ച സംഭവത്തിൽ നരഹത്യാശ്രമം ഉൾപ്പെടെയുള്ള കേസും 2023 ജൂലൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും ആക്രമിച്ചെന്ന കേസും സുഗതനെതിരെയുണ്ട്. ഇതിന് പുറമെ 2023 ജൂലൈയിൽ മറ്റൊരു സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിലും പ്രതിയാണ്.

2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലും, 2025 ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന കേസിലും സുഗതനെതിരെ കേസുണ്ട്. 2026 ഫെബ്രുവരി 2ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.

ഈ കേസുകൾ നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വാഴോട്ടുകോണം ഡിവിഷനിൽ സുഗതനെ സ്ഥാനാർഥിയാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix