Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ വിശദീകരണം. എന്നാൽ ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു എന്നത് നാട്ടുകാരിൽ സംശയമുണ്ടാക്കിയിട്ടുണ്ട്.

ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു വയസ്സുകാരന്റെ മരണം. കുഞ്ഞുങ്ങളെ ദമ്പതികൾ വേണ്ടവിധം പരിപാലിക്കുന്നില്ലെന്ന് നാട്ടുകാർ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

എന്നാൽ പിന്നീട് സ്വന്തം ഇഷ്ടപ്രകാരം സംരക്ഷണകേന്ദ്രത്തിൽനിന്ന് ഇറങ്ങിയ ദമ്പതികൾ വീണ്ടും വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടു വയസ്സുകാരന്റെ മരണം സംഭവിച്ചത്. സാഹചര്യങ്ങൾ കണക്കിലെടുത്താണ് നാട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുന്നത്.

പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix