Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു; രണ്ട് അംഗങ്ങളെ ചോദ്യം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വില്ലേജ് ഓഫീസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ. എന്നാൽ ഈ കേസുകളിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടികൾ വീഡിയോയിൽ പകർത്തും. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎസ്‌സി ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ ആരോപണങ്ങൾ ഒരു അംഗം മൊഴി നൽകുന്നതിനിടയിലും ആവർത്തിച്ചിട്ടുണ്ട്.

അതേസമയം, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന് മുൻ ഗവർണർ രാജേന്ദ്ര അർലേർകർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് നൽകുന്നത്.

പിഎസ്‌സി ചെയർമാനെ നിയമിക്കുന്നത് ഗവർണറാണെങ്കിലും സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചും അന്വേഷണം നടത്തിയും മാത്രമേ ചെയർമാനെ നീക്കാൻ കഴിയൂ.

പിഎസ്‌സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാജ്ഭവന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം തയ്യാറാക്കിയ റിപ്പോർട്ടാണ് ഗവർണറുടെ നടപടിക്ക് ആധാരമായത്. ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ട് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ കേസെടുത്ത സാഹചര്യവും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix