ഇടുക്കി: കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു. ശാസ്താനട പുരയിടത്തിൽ ബെന്നി (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ ശാസ്താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് പാറയിടിച്ചിൽ തുടരുകയാണ്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മുൻപും ഇവിടെ മലയിടിച്ചിൽ ഉണ്ടായിട്ടുണ്ട്. 2010ൽ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായിരുന്നു. അതിനുശേഷം രണ്ടുതവണ പാറ ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്.




