Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി. സംഭവം പ്രത്യേക കേസായി പരിഗണിച്ചാണ് സഹായം അനുവദിക്കുന്നത്. നേരത്തെ കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച മന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും അടിയന്തര പരിശോധന നടത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാർ പട്രോളിങ് നടത്തി ലൈനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്തും. പരിശോധനയിൽ കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കണമെന്നും നിർദേശമുണ്ട്.

സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, സംഭവത്തിൽ വൈദ്യുതി മന്ത്രിക്കെതിരെ യൂത്ത് ലീഗ് നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രി നേരത്തേ ഇടപെടേണ്ടിയിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകുകയാണെന്നും സംഘടന ആരോപിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, സ്റ്റേ വയർ പൊട്ടിയ സംഭവത്തിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് കെഎസ്ഇബിയും രംഗത്തെത്തിയിരുന്നു. കൃഷിയിടത്തിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുന്നതിനിടെയാണ് സ്റ്റേ വയർ പൊട്ടിയതെന്നായിരുന്നു ബോർഡിന്റെ വാദം. സംഭവത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ താനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അപകടത്തിൽ ബോർഡിന് വീഴ്ചയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix