Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർ. ശ്രീലേഖയുടെ അംഗത്വം ബി.ജെ.പിക്ക് മുതൽക്കൂട്ട് ; കെ സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : ബി.ജെ.പിയുടെ ഷാൾ അണിഞ്ഞ് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ബി.ജെ.പി നേതാക്കൾ അംഗത്വം നൽകിയത്.

വെറും മൂന്നാഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. 33 വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ നിഷ്പക്ഷമായി പ്രവർത്തിച്ചു. പൊലീസിൽ നിന്ന് വിരമിച്ച് ശേഷം, മാറി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ച ബോധ്യപ്പെട്ട ശേഷമാണ് ഇതാണ് നല്ല വഴി എന്ന് തീരുമാനമെടുത്തത്. ജനസമൂഹത്തിന് തുടർന്നും സേവനം ചെയ്യാൻ പറ്റിയ അവസരമാണ് ഇത് എന്ന് തോന്നിയതുകൊണ്ടാണ് ഇ​വർക്കൊപ്പം ചേർന്നത്.

ഇവരുടെ ആദർശങ്ങളിൽ വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നു. തൽകാലം ബി.ജെ.പി അംഗത്വം എടുത്തു. ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും – ശ്രീലേഖ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അവരുടെ അംഗത്വം ബി.ജെ.പിക്ക് മുതൽക്കൂട്ടാകും.

പൊലീസിൽ ഒരുപാട് പരിഷ്‍കരണ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ ധീരവനിതയായിരുന്നു. പൊലീസിൽ സ്ത്രീകളുടെ സമത്വത്തിനായും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരായി അവർ പ്രവർത്തിച്ചു. മലയാളത്തിലെ സാഹിത്യകാരി കൂടിയാണ് അവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് അവർ പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചത്. ബി.ജെ.പിക്കൊപ്പം ചേർന്ന് ശ്രീലേഖ നാടിനു വേണ്ടി പ്രവർത്തിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer