റാഞ്ചി : ഝാർഖണ്ഡ് നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 81 അംഗ നിയമസഭയിലേയ്ക്കാണ് ഝാർഖണ്ഡ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 43 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ആദ്യഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക.
683 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വയനാട്ടിലും മഹാരാഷ്ട്രയിലെ നാന്ദഡിലും ലോക്സഭ ഉപതെരഞ്ഞെടുപ്പും നാളെയാണ്. വിവിധ സംസ്ഥാനങ്ങളിലായി 34 സീറ്റുകളിലേക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും.
ഝാർഖണ്ഡിലെ ബാക്കി 38 മണ്ഡലങ്ങളിൽ 20-നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യവും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും കടുത്ത പോരാട്ടത്തിലാണ്. ജെ.എം.എം -30, കോൺഗ്രസ് -16, ബി.ജെ.പി -25, മറ്റുള്ളവർ -10 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.




