പാലക്കാട്: പൊന്നങ്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമ (16) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിൽ റിദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ റിദ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് റിദ ഫാത്തിമ. മരണകാരണം വ്യക്തമായിട്ടില്ല.




