തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശിയായ ഷിബിനെയും ഒരുയുവതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാണിക്കൽ പാറയുടെ മുകളിലും താഴെയുമായി ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലെ രണ്ട് മരങ്ങളിൽ നിന്നാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു.
പാറമുകളിൽ സന്ദർശനത്തിനെത്തിയ ചിലർ ഇവരെ ആദ്യം കണ്ടത്. തുടർന്ന് അവർ റോഡിലെത്തിച്ച് മറ്റ് ആളുകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കമിതാക്കളാണോയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.






