തൃശ്ശൂർ: 12 മത് രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരം സത്യജിത്ത് റായി ഫിലിം ഫൗണ്ടേഷന്റെയും ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച സഹനടനുള്ള പുരസ്കാരം ചാലക്കുടിക്കാരനായ അഡ്വക്കേറ്റ് എം കെ റോയിക്ക് ലഭിച്ചു. ചാലക്കുടി ക്കാരൻ കൂടിയായ ഷാജു വാലപ്പൻ നിർമ്മിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് പറവൂർ സംവിധാനം ചെയ്ത “സ്വാലിഹ്” എന്ന മലയാളം സിനിമയിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചത്.
സ്വാലിഹ് എന്ന ചിത്രത്തിന് മികച്ച സിനിമ യടക്കം മറ്റു നിരവധി പുരസ്കാരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. സ്വാലിഹ് എന്ന സിനിമയിൽ അഭിഭാഷക വേഷത്തിൽ തന്നെയാണ് അഡ്വ റോയ് അഭിനയിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സത്യജിത് റായ് ഫൗണ്ടേഷൻ പുരസ്കാരം സമ്മാനിച്ചിരുന്നു.
ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന 12 മ ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നു മലയാള സിനിമകളിൽ ഒന്നായിരുന്നു സ്വാലിഹ്. നിരവധി ചിത്രങ്ങൾ മറ്റുരച്ച രാജസ്ഥാൻ ഫെസ്റ്റിവലിൽ മികച്ച സഹനടനുള്ള പുരസ്കാരവും രാജസ്ഥാനിലെ ജോധ് പുരിൽ വച്ചു അഡ്വക്കേറ്റ് എം കെ റോയ് ഏറ്റുവാങ്ങി.




