Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ന് നിയമസഭാസമ്മേളനം ; സ്വര്‍ണ്ണപ്പാളിവിവാദം സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയില്‍ സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷം. സ്വര്‍ണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലുറച്ചാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുക. സ്വര്‍ണ്ണം കാണാതായതില്‍ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്‌നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച അനുവദിച്ചിരുന്നില്ല,

സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ എം.എല്‍.എമാരായ എം.വിന്‍സന്റ് ടി.ജെ.വിനോദ്, ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നല്‍കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എല്‍.എ പി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ രണ്ട് ചോദ്യങ്ങള്‍ക്കും എന്ത് ഉത്തരം നല്‍കും എന്നുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

സര്‍വ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റല്‍ സര്‍വ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റല്‍ വിസി നിയമനത്തില്‍ ചാന്‍സിലറെ ഒഴിവാക്കി അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബില്‍. രണ്ട് മാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സര്‍വ്വകലാശാല നിയമഭേദഗതി ബില്‍. മുമ്പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബില്‍ പുതുക്കി ഇന്ന് അവതരിപ്പിക്കും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer