കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്ന് പുലർച്ചെ 4.15ഓടെയാണ് സംഭവം. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ളാറ്റിൽ അതിക്രമിച്ച് കടന്ന അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




