ഓസ്‌ട്രേലിയ ഇപ്പോഴും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പഠനത്തിനും തൊഴിൽ അവസരങ്ങൾക്കും ഏറ്റവും ആകർഷകമായ രാജ്യങ്ങളിലൊന്നാണ്. ലോക നിലവാരത്തിലുള്ള സർവകലാശാലകൾ, ആധുനിക പഠന സൗകര്യങ്ങൾ, ഉയർന്ന ജീവിത നിലവാരം, സുരക്ഷിത സാമൂഹിക പരിസ്ഥിതി, മികച്ച തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന സ്‌കോളർഷിപ്പ് രാജ്യത്തെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളാണ്.
ഇപ്പോൾ ഓസ്‌ട്രേലിയ വിദ്യാർത്ഥികൾക്കായി പുതിയ അനുകൂല നയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്കുള്ള ഇന്ത്യയുടെ അസസ്‌മെന്റ് ലെവൽ 3-ൽ നിന്ന് ലെവൽ 2-ലേക്ക് താഴ്ത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ വിദ്യാർത്ഥികളുടെ രേഖകൾ വിശ്വസനീയവുമും ലളിതവുമാണ് എന്ന് തെളിയിക്കുന്നു. ലെവൽ 2 പ്രകാരം വിസാ അപേക്ഷ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാനും ഡോക്യുമെന്റുകളുടെ എണ്ണം കുറയ്ക്കാനും സാധിക്കുന്നു. ഇതിലൂടെ സർവകലാശാലകൾക്ക് ഓഫറുകൾ വേഗത്തിൽ നൽകാനും വിസ നിരാകരണ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മിനിസ്റ്റീരിയൽ ഡയറക്ഷൻ പ്രകാരം, ചില കോഴ്‌സുകൾക്കും സർവകലാശാലകൾക്കും മുൻഗണനാ അടിസ്ഥാനത്തിൽ അപേക്ഷിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. 2026 ഫെബ്രുവരിയിൽ പ്രവേശനം നേടാൻ താത്പര്യമുള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കുന്നത് ഇഷ്ട സർവകലാശാലയിൽ സീറ്റ് ഉറപ്പാക്കാൻ സഹായിക്കും. ഓസ്‌ട്രേലിയയിലെ ഗ്രൂപ്പ് 8 ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ ലോകത്തിലെ മികച്ച 100 സർവകലാശാലകളിൽ ഇടം നേടിയിട്ടുണ്ട്. പഠനകാലത്ത് ആഴ്ചയിൽ 24 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാനും സെമസ്റ്റർ ഇടവേളകളിൽ മുഴുവൻ സമയ ജോലിയ്ക്കും അവസരം ലഭിക്കുന്നു. കുറഞ്ഞ വേതനം 24.1 AUD ആണ്.
എഞ്ചിനിയറിങ്, ഐ.ടി., ഹെൽത്ത് സയൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഹോട്ടൽ & ടൂറിസം, ആർട്സ് & ഡിസൈൻ തുടങ്ങിയ മേഖലകളിൽ പഠിക്കാൻ അവസരങ്ങൾ ലഭ്യമാണ്. പഠനം പൂർത്തിയാക്കിയ ശേഷം പോസ്റ്റ്-സ്റ്റഡി വർക്ക് വിസ വഴി ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും സാധിക്കും. ബാച്ചിലേഴ്‌സ് കോഴ്‌സുകൾക്ക് 4–5 വർഷവും മാസ്റ്റേഴ്സ് കോഴ്‌സുകൾക്ക് 5 വർഷവുമുള്ള സ്റ്റേ ബാക്ക് കാലാവധിയുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് ഏകദേശം 9 വർഷം രാജ്യത്ത് താമസിക്കാനും ഭാവിയിൽ സ്ഥിര താമസത്തിനും അപേക്ഷിക്കാനും അവസരം നൽകും.


