Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ഇന്ധനക്ഷാമം അടിസ്ഥാനരഹിതം; പരിഭ്രാന്തരാകേണ്ടതില്ലെന്ന് എണ്ണക്കമ്പനികൾ

ന്യൂഡൽഹി: ലോകത്തിലെ ഇന്ധന-വാതക ആവശ്യങ്ങളുടെ വലിയൊരു വിഹിതം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ആശങ്ക ആവശ്യമില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്ത് മതിയായ കരുതൽ ശേഖരം നിലവിലുണ്ടെന്നും അവ വ്യക്തമാക്കി. പെട്രോൾ, ഡീസൽ ക്ഷാമമുണ്ടാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കമ്പനികൾ സംയുക്തമായി അറിയിച്ചു. ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അവർ അറിയിച്ചു. പെട്രോൾ, […]
Read more

“പള്ളിച്ചട്ടമ്പി” ഏപ്രിൽ പത്തിന്; ടീസർ പുറത്തുവിട്ടു, വൻതാര പ്പൊലിമയും

വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു കൊണ്ട് ടീസർ പുറത്തുവിട്ടു.ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമ്മിക്കുന്നത്.ഏപ്രിൽ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.ഈ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽനിലനിൽക്കുന്ന […]
Read more

വിഷവാതകം ശ്വസിച്ച് സൗദി അറേബ്യയിൽ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് അസീസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ അപകടത്തിന് പിന്നാലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കാൻ ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ചതറിയാതെ ബാത്‌റൂമിലേക്ക് പോയ ഈസ്മായിൽ വിഷവാതകം ശ്വസിച്ച് […]
Read more

കെഎസ്ആർടിസി ബസ് തകരാറിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചുരത്തിന്റെ ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരം മുതൽ സുൽത്താൻ ബത്തേരി വരെയുളള സർവീസ് നടത്തുന്ന ബസാണ് രാവിലെ യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ നിൽക്കേണ്ടിവന്നത്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാലേ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയൂവെന്നാണു വിവരം. നിലവിൽ വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് തുടരുകയാണ്. ചുരം വഴിയുള്ള യാത്രക്കാർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് […]
Read more

നാടിനെ നടുക്കിയ കൊലപാതകത്തിനു ഇന്ന് 2വർഷം; നാളിതുവരെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

എറണാകുളം: കോതമംഗലം ചേലാട് കള്ളാട് ചെങ്ങമനാട്ട് സ്വദേശിനിയായ സാറാമ്മ ഏലിയാസ് വീടിനുള്ളിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി. 2024 മാർച്ച് 25നാണ് പട്ടാപ്പകൽ വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് സാറാമ്മയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തി ഒട്ടേറെപ്പേരെ ചോദ്യം ചെയ്യുകയും, ചിലരെ ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ച് പരിശോധിക്കുകയും ആയിരക്കണക്കിന് ഫോൺ നമ്പറുകൾ പരിശോധിക്കുകയും ചെയ്തെങ്കിലും വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്ന് കേസ് […]
Read more

പഴകിയ മീൻ വിൽപ്പന; നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

കൊല്ലം: അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതാണെന്നാരോപണം ഉയരുന്നു. ഈ മീൻ പാചകം ചെയ്ത് കഴിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാണെന്നും നിരവധി പേർക്ക് ഛർദിയും അതിസാരവും അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പാകം ചെയ്യുമ്പോൾ മീനിൽ രൂക്ഷഗന്ധം ഉണ്ടാകുന്നതിനാൽ പലരും അത് ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അവർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാരോപണവും ഉയരുന്നുണ്ട്. വിഷയത്തിൽ മീൻ വിൽപനക്കാരോട് ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപന തടയാൻ […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി

ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സ്വർണ വിലയിൽ സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറ്റം. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതൽ ഒറ്റയടിക്ക് വർധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വ‍‌ർണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് […]
Read more

പത്രികകൾ പിൻവലിക്കാൻ നാളെ വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്ന് 2125 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിക്കുകയും 354 എണ്ണം തള്ളുകയും മൂന്ന് എണ്ണം പിൻവലിക്കപ്പെടുകയും ചെയ്തു. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാലേ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വ്യക്തമാകൂ. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
Read more

വട്ടവട ചിലന്തിയാർ ചെക്ക് ഡാം; ഹരിത ട്രിബ്യൂണൽ ഇടപെടലിനെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെട്ടതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണലിന്റെ അധികാരം ചോദ്യം ചെയ്തിരിക്കുന്നത്. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വട്ടവട പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ചെക്ക് ഡാം പദ്ധതി ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ജൽ ജീവൻ മിഷന്റെ ഭാഗമായ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer