Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നിർദ്ദേശിച്ച സമയപരിധിക്കകം നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. ഐടി നിയമപ്രകാരം രണ്ട് മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്ന് കേസ് എടുത്തതായാണ് വിവരം. വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് എക്സ് നിലകൊണ്ടത്. […]
Read more

കളമശേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ കൊല്ലം സ്വദേശി റോഡിൽ കുഴഞ്ഞുവീണ സംഭവം. കൊല്ലം സ്വദേശിയായ അനീഷ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ് തളർന്നു വീണത്. ദില്ലിയിൽ നിന്ന് കഴിഞ്ഞ ദിവസം ആലുവയിലെത്തിയ അനീഷ് അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. […]
Read more

‘ഓപ്പറേഷൻ ഊർജസുരക്ഷ’; ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ എത്തിക്കും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിയിൽപ്പെട്ട ഇന്ത്യൻ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ‘ഓപ്പറേഷൻ ഊർജ സുരക്ഷ’ എന്ന പേരിലാണ് ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ കപ്പലുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി ഇന്ത്യൻ നാവികസേനയുടെ അഞ്ചിലധികം യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചിട്ടുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ എന്നിവയുമായി ഏകദേശം 20 കപ്പലുകളാണ് നിലവിൽ അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവയെ സുരക്ഷിതമായി രാജ്യത്തെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനകം രണ്ട് […]
Read more

ഇന്ന് ലോക പർപ്പിൾ ദിനം മാർച്ച് 26 2026; പ്രത്യേകതകൾ അറിയാം

അപസ്മാര രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി എല്ലാ വർഷവും മാർച്ച് 26 ന് ലോകമെമ്പാടും ‘വേൾഡ് പർപ്പിൾ ഡേ’ ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, പുതിയ ചികിത്സാരീതികളെ പരിചയപ്പെടുത്തുക, രോഗബാധിതർക്കു ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപസ്മാരം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ജനിതക ഘടകങ്ങൾ, മസ്തിഷ്ക ക്ഷതം, അണുബാധകൾ തുടങ്ങിയവ ഇതിനുള്ള പ്രധാന കാരണങ്ങളായി കാണപ്പെടുന്നു. വ്യക്തമായ കാരണമില്ലാതെ കുറഞ്ഞത് 24 മണിക്കൂർ ഇടവേളയിൽ രണ്ട് അപസ്മാരാക്രമണങ്ങൾ ഉണ്ടായാൽ മാത്രമാണ് രോഗം […]
Read more

2021 ഗുരുവായൂർ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗും ബിജെപിയും തമ്മിൽ ഡീൽ നടന്നതായി മുൻ കോൺഗ്രസ് നേതാവ്

‍തൃശൂർ: 2021ലെ ഗുരുവായൂർ തെരഞ്ഞെടുപ്പിനിടെ മുസ്ലിം ലീഗും ബിജെപിയും തമ്മിൽ രഹസ്യ ധാരണ നടന്നുവെന്ന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് പി. യതീന്ദ്ര ദാസ് രംഗത്ത്. നിലവിലെ ലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദ് തന്നെയാണ് ഈ ധാരണയ്ക്ക് മുൻകൈ എടുത്തതെന്നും, ബിജെപി നേതാവ് നിവേദിതയുടെ നാമനിർദേശപത്രിക തള്ളിയത് യുഡിഎഫും ലീഗും ബിജെപിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഗുരുവായൂർ നിയോജകമണ്ഡലം വർക്കിങ് കമ്മിറ്റി ചെയർമാനുമായിരുന്ന യതീന്ദ്ര ദാസ്, പ്രവർത്തകർക്ക് […]
Read more

തിരഞ്ഞെടുപ്പ് റാലികളിൽ കുട്ടികളെ ഉപയോഗിക്കരുത്; ആലപ്പുഴ കളക്ടർ

ആലപ്പുഴ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമൊന്നിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കളക്ടർ വ്യക്തമാക്കി. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുകയോ വാഹനങ്ങളിൽ കയറ്റുകയോ റാലികളിൽ പങ്കെടുപ്പിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇത്തരം പ്രവൃത്തികൾ നിരോധിച്ചിരിക്കുന്നു. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയവയിൽ കുട്ടികളുടെ പങ്കാളിത്തം അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ ചിഹ്നങ്ങളുടെ പ്രദർശനം […]
Read more

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് പനച്ചമൂട് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. നങ്ങ്യാർകുളങ്ങര യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ചേലത്ത് തറയിൽ അക്ഷയ് (12) ആണ് മുങ്ങി മരിച്ചത്.
Read more

ബിജെപി സീൽ വിവാദത്തിൽ വിവാദ വീഡിയോ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ച കത്തിൽ ബിജെപി സീൽ പതിച്ച വിവാദത്തിൽ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തത്. ബിജെപി സീൽ പതിച്ച കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതും പിന്നീട് അത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പിശക് ഉണ്ടായതായി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സന്ദേശം പിൻവലിക്കാൻ […]
Read more

ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത പാകിസ്താനിൽ; ഇന്ത്യ അവസരം കൈവിട്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു തരൂർ. മേഖലയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഞാൻ പത്തുദിവസമായി പറയുന്നു. സർക്കാർ ഇതുവരെ പരസ്യമായി അതിന് മുതിർന്നിട്ടില്ല, രഹസ്യമായി അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പാകിസ്താനാണ് മധ്യസ്ഥതക്ക് മുൻകൈയെടുക്കുന്നതെന്ന് പത്രത്തിൽ കാണുമ്പോൾ […]
Read more

ദുരഭിമാനക്കൊലകൾക്ക് വിരാമം കുറിക്കാൻ നിയമം; ബിൽ പാസാക്കി കർണാടക നിയമസഭ

ബെംഗളൂരു: ദുരഭിമാനക്കൊലപാതകങ്ങൾ തടയുന്നതിനായി കർണാടക നിയമസഭ പുതിയ ബിൽ പാസാക്കി. “കർണാടക ഫ്രീഡം ഓഫ് ചോയ്സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ ആൻഡ് പ്രൊഹിബിഷൻ ഓഫ് ക്രൈംസ് ഇൻ ദ നെയിം ഓഫ് ഓണർ ആൻഡ് ട്രഡീഷൻ ബിൽ–2026” എന്ന പേരിലുള്ള നിയമപ്രമേയമാണ് സഭ അംഗീകരിച്ചത്. ഇനി ഉപരിസഭയായ നിയമനിർമാണ കൗൺസിലിന്റെ അംഗീകാരം നേടിയ ശേഷം ഗവർണറുടെ ഒപ്പോടെ ഇത് നിയമമായി പ്രാബല്യത്തിൽ വരും. പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയുടെ “ഇവ നമ്മവ” എന്ന പ്രസിദ്ധ […]
Read more

Recent News

Advertisement
WhiteswanTV Footer