Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

റിലീസിനൊരുങ്ങി ‘നാഗബന്ധം’; ജൂലൈ മൂന്നിന് തീയേറ്ററുകളിലെത്തും

കൊച്ചി: അഭിഷേക് നാമ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധ’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂലൈ 3ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. മാസ് പോസ്റ്റർ പുറത്തിറക്കിയാണ് റിലീസ് പ്രഖ്യാപനം. അടുത്തിടെ പുറത്തിറങ്ങിയ ‘നമോ രേ’ ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എൻഐകെ സ്റ്റുഡിയോസും അഭിഷേക് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ആണ് നിർമിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. […]
Read more

ഐഇഎൽടിഎസ് പരീക്ഷയ്ക്കിടെ വയറുവേദന; യുവ നഴ്സിന് ദാരുണാന്ത്യം

പാലക്കാട്: ഉപരിപഠനത്തിനായി ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ കൊച്ചിയിലെത്തിയ യുവ നഴ്സ് വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ ലെന ജോൺ (23) ആണ് മരിച്ചത്. തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന ലെന, ചൊവ്വാഴ്ച രാവിലെ പരീക്ഷയ്ക്കായി കൊച്ചിയിലെത്തി. പരീക്ഷയ്ക്കിടെ പെട്ടെന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ; ഇന്നലെ രാത്രി മാത്രം 5802 മെഗാവാട്ടാണ് ഉപയോഗിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. ബുധനാഴ്ച രാത്രി വൈദ്യുതി ആവശ്യകത 5802 മെഗാവാട്ട് ആയി, ഇതോടെ മുൻ റെക്കോർഡ് മറികടന്നു. 2024 മേയ് 2 ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ട് ആയിരുന്നു ഇതിനു മുമ്പത്തെ ഉയർന്ന നില. അതേസമയം, ഒരു ദിവസത്തെ ആകെ വൈദ്യുതി ഉപയോഗത്തിൽ 2024 മേയ് 3 ലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു. ബുധനാഴ്ച സംസ്ഥാനത്ത് ആകെ ഉപയോഗിച്ച വൈദ്യുതി 10.803 കോടി യൂണിറ്റ് […]
Read more

ഈ ചൂടത്ത് തയ്യാറാക്കാൻ പറ്റിയ കിടിലൻ ബദാം ഷേക്ക് റെസിപ്പി

ഈ വേനൽചൂടിൽ ശരീരത്തെയും മനസ്സിനെയും ശീതളമാക്കാൻ ഏറ്റവും അനുയോജ്യമായ പാനീയങ്ങളിൽ ഒന്നാണ് ബദാം മിൽക്ക്. കാൽസ്യം, റൈബോഫ്ലേവിൻ, തയാമിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങൾ നിറഞ്ഞ ബദാം വളരെ ആരോഗ്യകരമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. റൈബോഫ്ലേവിൻ, എൽ-കാർണിറ്റൈൻ എന്നിവ തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാനും ബദാം സഹായകമാണ്. വിറ്റാമിൻ ഇയും മഗ്നീഷ്യവും സമൃദ്ധമായതിനാൽ ഭാരം നിയന്ത്രിക്കാനും അസ്ഥികളുടെ ശക്തി വർധിപ്പിക്കാനും ഇത് […]
Read more

ഹോട്ടൽ തൊഴിലാളി ലോഡ്ജിൽ മരിച്ച നിലയിൽ

ഇടുക്കി: ഏലപ്പാറയിലെ ഒരു ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിയായ മനു (45) ആണ് മരിച്ചത്. സംഭവത്തിൽ കൊലപാതക സംശയം ഉയർന്നിട്ടുണ്ട്. മനുവിനൊപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തൃശൂരിലെ അക്യുപങ്ചർ മരണം; അന്വേഷണം വേണമെന്ന് കുടുംബം

തൃശൂർ: തൃശൂരിൽ അക്യുപങ്ചർ ചികിത്സയ്ക്കിടെ മരിച്ച മുഹ്സിനയുടെയും കുട്ടികളുടെയും മരണത്തിൽ ചികിത്സ നിഷേധിച്ചതിലൂടെ നടന്ന കൊലപാതകമാണെന്നാരോപിച്ച് കുടുംബം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭർത്താവ് ഇബ്രാഹിമിന്റെ സഹായി റുവൈദ ഫൈസലിനെയും കേസിൽ പ്രതിയാക്കണം. ഇവർ ബന്ധപ്പെട്ട തിരൂരിലെ അക്യുപങ്ചർ സ്ഥാപനത്തിനെതിരെയും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരന്തരമായി ഭീഷണികൾ നേരിടുന്നുവെന്നും കുടുംബം ആരോപിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിൽ വൈകാതെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. […]
Read more

യു. പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്‌ക്കെതിരെ വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശവും നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി. മാധ്യമ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ജില്ലാതല കമ്മിറ്റിക്ക് കൈമാറിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയുടെ യോഗത്തിൽ വിഷയത്തിൽ വിശദമായ വിലയിരുത്തലിന് ശേഷമാണ് നടപടി […]
Read more

പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; കൊല്ലം ആർ.ടി ഓഫീസിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ക്ഷേമനിധി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനിടെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ മോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കുന്നതായി […]
Read more

‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ കാമ്പയിനുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്

കൊച്ചി: രാജ്യത്ത് കൊതുകുകളും അവ പരത്തുന്ന രോഗങ്ങളും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. കൊതുകുകള്‍ എപ്പോഴും ഉള്ളതിനാല്‍ നമ്മള്‍ അവയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ കൊതുകുകളെ ഉപദ്രവമില്ലാത്ത സന്ദര്‍ശകരായി കാണരുത് എന്ന സന്ദേശമാണ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) കാമ്പയിന്‍ നല്‍കുന്നത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതിയായ ‘എലിമിനേഷന്‍ ഓഫ് മോസ്കിറ്റോ ബോണ്‍ എന്‍ഡമിക് ഡിസീസ്’ (ഇഎംബിഇഡി)ന്‍റെ ഭാഗമായി ‘മച്ചര്‍ ഹേ, മെഹ്‌മാൻ നഹി’ (കൊതുക് അതിഥിയല്ല) എന്ന പേരില്‍ ഒരു പൊതുജനാരോഗ്യ ബോധവല്‍ക്കരണ […]
Read more

സാദിഖലി തങ്ങളിനെതിരെ വ്യാജ പോസ്റ്റ്; പ്രതി ഒളിവിൽ

മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ നടത്തിയതായും എഫ്ഐആറിൽ പറയുന്നു. പ്രതി നിലവിൽ ഒളിവിലാണ്. ജനുവരി 31ന് വൈകീട്ട് അഞ്ചോടെ പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തിയ പ്രതി, തന്റെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചുവെന്നാണ് ആരോപണം. അവ പ്രചരിപ്പിക്കാതിരിക്കാനായി […]
Read more

Recent News

Advertisement
WhiteswanTV Footer