Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

വഞ്ചിപ്പാട്ട് കലാകാരനെ മർദിച്ചു; മർദ്ദനം പ്രതിഫലം ചോദിച്ചതിനെ തുടർന്ന്

തിരുവല്ല: കലോത്സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ച വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു , പ്രസിഡണ്ട് കിരൺ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്. മാർച്ച് 3 ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. […]
Read more

സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഹോസ്റ്റൽ വാ‍ർഡനെയും വിദ്യാർത്ഥി ആക്രമിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണ കാരണം.
Read more

മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക്; KSRTC പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. […]
Read more

ട്രെയിനിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറി; 45കാരൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികതിക്രമം. ഷൊർണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യാത്രക്കാർ കുറവുള്ള കമ്പാട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായിപെരുമാറി എന്നാണ് കേസ്. 6ന് രാത്രിയാണ് സംഭവം. ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ […]
Read more

കൊച്ചിയിൽ ഊബർ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി; യുവതിയടക്കം ആറുപേർക്കെതിരെ കേസ്

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റിൽ […]
Read more

സർക്കാർ ജോലിയിൽ ട്രാൻസ്‌ജെൻഡർ സംവരണം പരിഗണനയിൽ; വിശദീകരണം തേടി മന്ത്രിസഭ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണത്തിന് ശുപാർശ. അർഹരായവർക്ക് ഒരുശതമാനം സംവരണംചെയ്യാനാണ് സാമൂഹികനീതിവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗത്തിൽ ശുപാർശ ചർച്ചയ്ക്കുവന്നെങ്കിലും സംവരണവ്യവസ്ഥ തയ്യാറാക്കുന്നതിൽ മന്ത്രിസഭ വിശദറിപ്പോർട്ട് തേടി. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സംവരണത്തിനു പകരം, അധികമായി രണ്ടുസീറ്റുകൾ ടി.ജി. വിഭാഗക്കാർക്ക് അനുവദിക്കാനായിരുന്നു സർക്കാർതീരുമാനം. ഇതു നടപ്പായിട്ട് രണ്ടുവർഷമായി. ഈയിടെ, പി.എസ്.സി. റാങ്കിലുള്ള മൂന്നു ടി.ജി. വ്യക്തികൾക്ക് തൊഴിൽനൽകാൻ സാമൂഹികനീതിവകുപ്പ് അധികതസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന്‌ ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗികപ്രശ്നങ്ങൾ ഉയർന്നുവന്നു. തുടർന്നാണ്, വിശദമായ റിപ്പോർട്ടിനുശേഷം […]
Read more

ആത്മഹത്യാ ഭീഷണി മുഴക്കി യുട്യൂബര്‍; വീഡിയോ കണ്ടത് 35 ലക്ഷം പേര്‍

തന്‍റെ യുട്യൂബ് ചാനലിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി പ്രമുഖ യുട്യൂബര്‍. ദി യുകെ 07 റൈഡര്‍ എന്ന പേരില്‍ ഹിന്ദിയില്‍ വ്ലോഗുകള്‍ ചെയ്യുന്ന അനുരാഗ് ദൊഭാല്‍ ആണ് പുതിയ വീഡിയോയിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ 17-ാം സീസണ്‍ മത്സരാര്‍ഥി കൂടിയായ അനുരാഗ് 20 മണിക്കൂര്‍ മുന്‍പ് സബ്സ്ക്രൈബേഴ്സിനെ ഞെട്ടിക്കുന്ന ഒരു വീഡിയോ ചെയ്തത്. യുട്യൂബില്‍ 7.83 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ള ആളാണ് ഇദ്ദേഹം. പ്രസ്തുത വീഡിയോ 20 മണിക്കൂര്‍ കൊണ്ട് കണ്ടിരിക്കുന്നത് 36 […]
Read more

സന്ദർശക വിസയിൽ മകളെ കാണാൻ എത്തി; കുവൈത്തിൽ അച്ഛന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ (73) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Read more

ക്രിസ്മസ് ബംബർ കേസ്: സജിമോന്റെ അവകാശവാദത്തിന് തിരിച്ചടി

കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി സമ്മാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പരാതിക്കാരന് തിരിച്ചടി. താനാണ് യഥാർത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോൻ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ലോട്ടറി വകുപ്പ് കോടതിയിൽ ഹാജരാക്കിയ ഒറിജിനൽ ടിക്കറ്റ് പരിശോധിച്ചശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. തന്റെ ടിക്കറ്റ് കൊറിയർവഴി മറ്റൊരിടത്തേക്ക് അയച്ചുവെന്നും അവിടെനിന്ന് അത് ഹാജരാക്കി സമ്മാനം കൈപ്പറ്റുകയായിരുന്നു എന്നുമാണ് സജിമോൻ ആരോപിച്ചിരുന്നത്. താൻ പേരെഴുതി ഒപ്പിട്ട ടിക്കറ്റാണ് ഇതെന്നും ഇയാൾ വാദിച്ചിരുന്നു. ലോട്ടറി വകുപ്പിന്റെ പക്കൽ […]
Read more

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേറി(15)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more
Advertisement
WhiteswanTV Footer