Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ലേഡീസ് ഹോസ്റ്റലിലേക്ക് പതിവ് മതിൽ ചാട്ടം; യുവാവ് പിടിയിൽ

ഇടുക്കി: തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകടന്നയാൾ പിടിയിൽ. അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിൽ , അറക്കുളം സ്വദേശി അഖിൽ പി. രഘുവിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസം തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ ഇയാൾ ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി. മതിൽ ചാടിക്കടന്നാണ് പ്രതി ലേഡീസ് ഹോസ്റ്റൽ വളപ്പിനകത്തേക്ക് പ്രവേശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം, ഇയാൾ നേരത്തേയും സമാനസംഭവങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് […]
Read more

കാക്കനാട് ഭിന്നശേഷിക്കാരനായ എട്ട് വയസുകാരന് ക്രൂര മർദനം; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കൊച്ചി: കാക്കനാട് എട്ട് വയസുകാരനെ അമ്മയുടെ സുഹൃത്ത് ആക്രമിച്ചതായി പരാതി. ടാബ് കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ നെറ്റിയുടെ വലത് വശത്ത് പരിക്കേറ്റിട്ടുണ്ട്. ജനുവരി മൂന്നിന് പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. ഭിന്നശേഷിക്കാരനായ കുട്ടിയെ കൗൺസിലിംഗ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.കൊല്ലം സ്വദേശിയായ കാക്കനാട് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരൻ്റെ മകനെയാണ് മാതാവിൻ്റെ സുഹുത്ത് ക്രൂരമായി മർദിച്ചത്.
Read more

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍:1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

 കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക. ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി […]
Read more

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപ്പിച്ച പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി. ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിന്നാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ച 45 കാരനായ ബിനീഷിനെ തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രതി. 2019 നായിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കൽ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിയ്ക്ക് ബാധ […]
Read more

കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത; രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ചും ആറും പതിനൊന്നും വയസ്സുള്ള കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ചു. കുട്ടികൾക്ക് കാര്യമായ പരിക്കുണ്ട്. നാട്ടുകാരുടെ പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്. കുട്ടികളെ സിഡ്ബ്ലിയുസി യുടെ സരംക്ഷണത്തിലേക്ക് മാറ്റി. കുട്ടികളെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് അരീക്കോട് പൊലീസിൻ്റെ ഇടപെടൽ.
Read more

വയനാട്ടിലെ കോൺഗ്രസ് ഭവനപദ്ധതിക്ക് രാഹുൽഗാന്ധി തറക്കല്ലിട്ടു

വയനാട്: കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ […]
Read more

സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്. ഫെബ്രുവരിയിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി […]
Read more

വീട്ടുവളപ്പിൽ ആറ് കഞ്ചാവ് ചെടികൾ പരിപാലിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാളയംകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ട് ചെടിച്ചട്ടികളിലായി മാറ്റി വച്ച് […]
Read more

കടുത്ത പനി ബാധിച്ച് ഹൈദരാബാദ് സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി

റിയാദ്: കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി (38) ആണ് മരിച്ചത്. തീവ്രമായ പനി, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ […]
Read more

പ്രണയ നൈരാശ്യം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ് ബോണു കൊമാലി മരിച്ചത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കൊമാലി, ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സിക്ക് പഠിക്കുന്നതിനിടെ ഏകദേശം 11 മാസമായി ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തയായിരുന്നു കൊമാലി. തിങ്കളാഴ്ച പുലർച്ചെ കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മ […]
Read more
Advertisement
WhiteswanTV Footer