Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

113 രൂപയിൽ നിന്ന് 294 കോടി; ഒറ്റരാത്രികൊണ്ട് പ്ലംബറുടെ അക്കൗണ്ടിൽ വൻതുക

ഗയ: ഉറങ്ങാൻ കിടക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത് വെറും 113 രൂപ. എന്നാൽ രാവിലെ ലഭിച്ച ബാങ്ക് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ബിഹാറിലെ ഒരു പ്ലംബർ അമ്പരന്നു. ഒറ്റ രാത്രികൊണ്ട് യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 294 കോടിയിലധികം രൂപ. ബിഹാറിലെ ഗയ ജില്ലയിൽ മസ്തപുര സ്വദേശിയായ വികാസ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് വ്യാഴാഴ്ച അപ്രതീക്ഷിതമായി വൻതുക എത്തിയത്. അസാധാരണമായ ഈ ഇടപാട് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ എത്തിയതായി മനസിലായ വികാസ് കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ […]
Read more

കുവൈത്തിൽ വിദേശമദ്യ വിൽപ്പന; രണ്ട് ആഫ്രിക്കൻ പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 48 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. ഇരുവരെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മംഗഫ് മേഖലയിൽ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളുമായി ബന്ധപ്പെടുകയും ഒരു കുപ്പി […]
Read more

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊല്ലം അയത്തിൽ സ്വദേശിയായ സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മുന്നിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട സൽമാൻ ഫാരിസ് റോഡിലേക്ക് തെറിച്ചുവീണ് ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ […]
Read more

ഉപരോധ സമ്മർദങ്ങൾക്ക് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പുതിൻ

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണ നയത്തെ പിന്തുണച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ഉപരോധങ്ങളിലൂടെ ഇന്ത്യയെ സമ്മർദത്തിലാക്കാനുള്ള ഏതൊരു ശ്രമത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര രാഷ്ട്രങ്ങൾക്ക് തങ്ങളുടെ പ്രതിരോധ, സാമ്പത്തിക പങ്കാളികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പുതിൻ വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളതെന്നും റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ബാഹ്യ […]
Read more

പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യാത്ര വൈകി. ഇൻഡിഗോയുടെ 6E 6283 വിമാനമാണ് പക്ഷിയിടിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. സംഭവത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനത്തിൽ പക്ഷി ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജാഗ്രതാപൂർവം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. തുടർന്ന് എൻജിനീയർമാർ വിമാനത്തിന്റെ സാങ്കേതിക നില പരിശോധിക്കുകയും കേടുപാടുകളോ […]
Read more

മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം; യുവാവിന് കുത്തേറ്റു

കൊച്ചി: മദ്യലഹരിയിൽ ട്രെയിനിൽ സഹയാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം. പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണു (25)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ എറണാകുളം–കാരைக்கാൽ എക്സ്പ്രസിലായിരുന്നു സംഭവം. സഹയാത്രക്കാരനായ ഒരാളാണ് ജിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ വ്യക്തി മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വെറും 24 മണിക്കൂറിൽ തായ്‌വാനെ ചുറ്റി വൻ സൈനിക വിന്യാസവുമായി ചൈന

തായ്പേ: തായ്‌വാന്റെ അതിർത്തിക്ക് ചുറ്റുമായി വെറും 24 മണിക്കൂറിനിടെ വൻ സൈനിക വിന്യാസവുമായി ചൈന. തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറിനിടെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 22 യുദ്ധവിമാനങ്ങളും, ചൈനീസ് നാവികസേനയുടെ 8 കപ്പലുകളും, രണ്ട് ഔദ്യോഗിക ചൈനീസ് കപ്പലുകളും തായ്‌വാനെ ചുറ്റിപ്പറ്റിയ മേഖലകളിൽ കണ്ടെത്തി. നിരീക്ഷണത്തിലായ 22 വിമാനങ്ങളിൽ രണ്ടെണ്ണം തായ്‌വാൻ കടലിടുക്കിലെ അനൗദ്യോഗിക അതിർത്തിരേഖയായ മീഡിയൻ ലൈൻ മുറിച്ചുകടന്ന് തായ്‌വാന്റെ മധ്യ, തെക്കുപടിഞ്ഞാറൻ […]
Read more

അറസ്റ്റ് ഉണ്ടായാൽ 42 ദിവസത്തെ അനിശ്ചിതകാല സമരം നടത്തുമെന്ന് സോനം വാങ്ചുക്ക്

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്താൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക്. ദില്ലിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധത്തിൽ താനും പങ്കെടുക്കുമെന്ന് സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ജൂൺ 6-ന് ലഡാക്കിൽ നിന്ന് ദില്ലിയിലെത്തുമെന്നും ജന്തർ മന്തറിൽ പ്രതിഷേധക്കാരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതെങ്കിലും കാരണവശാൽ പാർട്ടി നേതാക്കളെ അറസ്റ്റ് […]
Read more

ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തൃശൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സമീപത്ത് കെട്ടിയ ഓലഷെഡ്ഡിലായിരുന്നു വിഷ്ണു രാത്രി ഉറങ്ങാൻ കിടന്നത്. രാത്രിയിലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് പറമ്പിലുണ്ടായിരുന്ന വലിയ മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. രാവിലെ വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടികയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി […]
Read more

ചെറിയ അടിപിടി കേസുകൾ; കാപ്പ ശുപാർശകളിൽ 6 ഫയലുകൾ തള്ളി

കൊച്ചി: താത്കാലിക പ്രകോപനങ്ങളിൽ റോഡിലുണ്ടാകുന്ന ചെറിയ കൈയേറ്റ സംഭവങ്ങളെ പോലും ‘ഗുണ്ട’ പട്ടികയിലേക്ക് ചേർക്കാനുള്ള പോലീസ് നടപടികൾക്ക് എറണാകുളം കളക്ടർ ജി. പ്രിയങ്ക ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി. ചെറിയ അടിപിടി കേസുകളിൽ പോലും കാപ്പ (കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്താൻ പോലീസ് സമർപ്പിച്ച ശുപാർശകളാണ് കളക്ടർ തള്ളിയത്. ഈ രീതിയിൽ സമർപ്പിച്ച ആറ് ഫയലുകൾ കഴിഞ്ഞിടെ നിരാകരിക്കപ്പെട്ടു. ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ കൊച്ചി സിറ്റി, റൂറൽ പോലീസ് വിഭാഗങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix