Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

പുലിയുടെ ആക്രമണത്തിൽ പരിക്ക്; പിന്നാലെ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ആര്യങ്കാവ് കരയാളർമേത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നത്. വളർത്തുനായയെ പിന്തുടർന്ന് എത്തിയ പുലി നായയെ പിടിക്കാൻ ശ്രമിക്കുമ്പോൾ, രക്ഷപ്പെടാനായി നായ വീട്ടമ്മയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. നായയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ പുലിയുടെ നഖം കൊണ്ട് കുഞ്ഞമ്മയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു. പുലിയുടെ ആക്രമണത്തിൽ നിന്നാണോ, വളർത്തുനായയിൽ നിന്നാണോ പേവിഷബാധ പകർന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. […]
Read more

സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു; പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണി നേതൃത്വം. പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ആദ്യം 12,000 പേർക്ക് മാത്രമായിരുന്നു പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ 50,000 പേർക്ക് വരെ ഇരിക്കാവുന്ന രീതിയിൽ പന്തൽ വിപുലീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഗാലറികളിലും പ്രത്യേക പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങ് തത്സമയം കാണുന്നതിനായി […]
Read more

അയ്യപ്പസംഗമം വലിയ രാഷ്ട്രീയ പിഴവ്; ഇടതുസർക്കാർ ഒരിക്കലും നടത്താൻ പാടില്ലായിരുന്നു

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി. വിശ്വാസികളെ കൂടെനിർത്താനുള്ള ശ്രമം ഫലപ്രദമാകാതെ പാർട്ടിക്ക് ദോഷകരമായെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. പരിപാടി തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയതായും വിമർശനം ഉയർന്നു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി കൃത്യമായ നടപടി […]
Read more

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദ്: അവധിക്കാലം നാട്ടിൽ ചെലവഴിച്ച് വെറും ഇരുപത് ദിവസം മുമ്പ് പ്രവാസലോകത്തേക്ക് തിരിച്ചെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. കർണാടക കൊടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനിൽ (34) ആണ് മരിച്ചത്. റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകീട്ടോടെ ഉണ്ടായ പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അനിൽ അവിവാഹിതനാണ്. അവധിക്ക് നാട്ടിൽ പോയി മടങ്ങി […]
Read more

പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പാലക്കാട്‌ ജില്ലാകമ്മിറ്റി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. […]
Read more

ഡൽഹിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു; 48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന

ന്യൂഡൽഹി: ഡൽഹിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതിനെ തുടർന്നാണ് പുതിയ വിലവർധനവ്. രണ്ടു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വർധനവാണിത്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ ഒരു കിലോ സിഎൻജിക്ക് 80.09 രൂപയായി. വിലക്കയറ്റം ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് തിരിച്ചടിയാകും. നോയിഡയിലും ഗാസിയാബാദിലും സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15ന് കമ്പനികൾ സിഎൻജി വില കിലോയ്ക്ക് […]
Read more

എസ്എസ്എൽസി ഫലത്തിന് പിന്നാലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഷംസാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷംസാൻ. കുളിമുറിയിലേക്ക് കയറിയ ഷംസാനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ഉമ്മ ഫാത്തിമ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ […]
Read more

ഉയർത്തിവെച്ചിരുന്ന ടിപ്പറിന്റെ ഡംപ് ബോക്സ് താഴേക്ക് പതിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ഉയർത്തിവെച്ചിരുന്ന ടിപ്പർ ലോറിയുടെ ഡംപ് ബോക്സ് താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിനമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴയിൽനിന്ന് രക്ഷപ്പെടാനായി ഉണ്ണിക്കൃഷ്ണൻ കയറിനിന്നതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടിയതോടെ ഡംപ് ബോക്സ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ പോലീസും […]
Read more

കവടിയാർ നടപ്പാതയിലെ അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

പാലക്കാട്: തിരുവനന്തപുരം കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകുളമ്പിൽ നിജാമുദ്ദീന്റെ മകൻ ആഷിക് (29) ആണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ആഷിക്കും പൊല്പുള്ളി വേർകോലി കമ്പിളിച്ചുങ്കം സ്വദേശിനി നൗഷിജയും മാർച്ചിലായിരുന്നു വിവാഹിതരായത്. വിദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് ഒരുമിച്ചൊരു യാത്രയ്ക്കായി മേയ് എട്ടിന് രാവിലെ ഇരുവരും തിരുവനന്തപുരത്തെത്തുകയായിരുന്നു. ബന്ധുവിനൊപ്പം കവടിയാർ-കുറവൻകോണം റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിർദിശയിൽ […]
Read more

ഗുണഭോക്താക്കളുടെ പണം കവർന്നു; മുന്‍ വിഇഒയ്ക്ക് 45 വര്‍ഷം കഠിനതടവും ലക്ഷങ്ങളുടെ പിഴയും

തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്കായി അനുവദിച്ച ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ക്ക് കനത്ത ശിക്ഷ. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിന് (41) തിരുവനന്തപുരം വിജിലന്‍സ് കോടതി 45 വര്‍ഷം കഠിന തടവും 6.35 ലക്ഷം രൂപ പിഴയും വിധിച്ചു. വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്. 2012 മുതല്‍ 2015 വരെ വിതുര പഞ്ചായത്തില്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായിരിക്കെ വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix