Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ഓമശ്ശേരി സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു

കോഴിക്കോട്: ഓമശ്ശേരി പഞ്ചായത്തിലെ സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കളിസ്ഥലത്തിന്റെ പരിസരത്ത് സംശയാസ്പദമായി വളർന്നുനിന്ന ചെടികൾ ശ്രദ്ധയിൽപ്പെട്ട സമീക്ഷ സംഘടനയുടെ പ്രവർത്തകരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് തൈകൾ പിഴുതുമാറ്റി നശിപ്പിച്ചു. കളിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലിക്കരികിൽ വളർന്ന കുറ്റിച്ചെടികൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ നട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പുലർത്തിയ […]
Read more

1986-ലെ SSLC പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് IAS ആണ് ഇന്ന് SSLC ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ അഭിമാനവും ഒരിക്കൽ സ്വയം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഇത്തവണ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ വേദിയിലെത്തിയത്. 1986-ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തിന്റെ ഫലപ്രഖ്യാപനം നിർവഹിച്ചത്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് അവർ നൽകുന്ന സന്ദേശം ലളിതമാണ് — “സ്വപ്നം കാണൂ, അത് സ്വന്തമാക്കൂ.” 1986-ൽ മൂന്നാം റാങ്ക് നേടിയ ഷർമിളയുടെ ചിത്രം അന്നത്തെ പത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഫലം […]
Read more

20 വർഷത്തെ ജയിൽവാസം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്ന വാർത്ത വലിയ ആശ്വാസത്തോടെയാണ് മലയാളികൾ സ്വീകരിക്കുന്നത്. അടുത്ത ആഴ്ച തന്നെ റഹീമിന്റെ മോചനം ഉണ്ടാകുമെന്നാണ് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരിക്കുന്നത്. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം അവസാനിക്കുന്നതോടെയാണ് നിയമനടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാകാലാവധി പൂർത്തിയായതിന് പിന്നാലെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കും. ഇതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക […]
Read more

തർക്കസ്ഥലം ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ച കോടതി

ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലുള്ള ഭോജ് ശാല ക്ഷേത്രം-കമാൽ മൗല പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യപ്രദേശ് ഹൈക്കോടതി നിർണായക വിധി പുറപ്പെടുവിച്ചു. തർക്കസ്ഥലം ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ച കോടതി, ജസ്റ്റിസ് വിജയ് കുമാർ ശുക്ലയും ജസ്റ്റിസ് അലോക് ആവാസ്തിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തർക്കസ്ഥലത്ത് ഹിന്ദു ആരാധന തുടർച്ചയായി നടന്നുവരുന്നതായി കോടതി നിരീക്ഷിച്ചു. രേഖകളും ചരിത്രപരമായ തെളിവുകളും പരിശോധിച്ചപ്പോൾ സ്ഥലം ഭോജ് ശാലയാണെന്ന് വ്യക്തമായതായി കോടതി വ്യക്തമാക്കി. മുസ്ലിംകൾക്ക് പള്ളി നിർമിക്കണമെങ്കിൽ സംസ്ഥാന സർക്കാരിനെ സമീപിച്ച് […]
Read more

തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു

പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി […]
Read more

സൗദി അറേബ്യയിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ജോലിസ്ഥലത്ത് ഇടിമിന്നലേറ്റ് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അമർനാഥ് (41) ആണ് മരിച്ചത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ വർഷങ്ങളായി ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. നഗരത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള മരുഭൂമിപ്രദേശത്ത് ആടുകളെ മേയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ ഇടിമിന്നലിനിടെയാണ് അമർനാഥിന് മിന്നലേറ്റത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹഫർ അൽ ബാതിൻ ഒ.ഐ.സി.സി പ്രസിഡന്റ് […]
Read more

കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21ന് ചേരും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നേദിവസം നടക്കും. മേയ് 22നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മേയ് 29ന് ഗവർണറുടെ നയപ്രഖ്യാപനവും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വൻവിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിക്കുള്ളിൽ നീണ്ട അനിശ്ചിതത്വമുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ പതിനൊന്നാം ദിവസമായ വ്യാഴാഴ്ചയാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. അതേസമയം, ഇന്നലെ തന്നെ ഗവർണർ […]
Read more

പുതുക്കാട് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; പ്രതി അറസ്റ്റിൽ

തൃശൂർ: പുതുക്കാട് മണലി മടവാക്കര റോഡിൽ പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ യുവാവിന്റെ അതിക്രമശ്രമം. സംഭവത്തിന് പിന്നാലെ മണലി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലെ മണലി പാലത്തിന് സമീപം മടവാക്കര ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ അപരിചിതനായ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വായ പൊത്തിപ്പിടിച്ച് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി പ്രതിയുടെ കയ്യിൽ കടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഉറക്കെ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത ചായക്കടയിലേക്ക് […]
Read more

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിയെ വരവേറ്റ് യുഎഇ

അബുദാബി: നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യ സന്ദർശനത്തിന് തുടക്കമായി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ നേരിട്ട് എത്തിയാണ് യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ അൽ സയ്യിദ് നഹ്യാൻ സ്വീകരിച്ചത്. മോദിയോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് അകമ്പടി നൽകിയതും ശ്രദ്ധേയമായി. അബുദാബി ആകാശത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇരുവശങ്ങളിലുമായി പറന്ന യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു വിദേശ ഭരണത്തലവന് നൽകുന്ന ഏറ്റവും […]
Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കേരള തീരത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix