Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; സിലിണ്ടർ നിറയ്ക്കാൻ ഈടാക്കുന്നത് 2000 രൂപ

മലപ്പുറം: സംസ്ഥാനത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന. കൊണ്ടോട്ടി കൊട്ടുക്കരയിൽ ആണ് സംഭവം. 2000 രൂപ നിരക്കിൽ കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജി പമ്പിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് സിലിണ്ടർ ഫിൽ ചെയ്യാനായി ഇവിടെ എത്തുന്നത്. വാഹനങ്ങൾക്ക് നിറയ്ക്കാൻ മാത്രമാണ് അനുമതി ഉള്ളത്. ഇന്നലെയും നിരവധി പേർക്ക് സിലിണ്ടർ ഫിൽ ചെയ്തു നൽകിയിരുന്നു. അതേസമയം, എറണാകുളം ജില്ലയിൽ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധി രൂക്ഷം. ഇന്ന് കൂടി ഗ്യാസ് […]
Read more

മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം; മാർച്ച് 31-നകം പൂർത്തിയാകും

മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും. 2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 […]
Read more

പാമ്പാർ പുഴയിലെ കയത്തിൽചാടി രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം

ഇടുക്കി: മറയൂർ പാമ്പാർ പുഴയിലെ കയത്തിൽ ചാടിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനു അനീഷ് (15) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പാമ്പാറിലെ തടയണയ്ക്ക് സമീപമാണ് സംഭവം. കയത്തിൽ ചാടരുതെന്ന് മനു വിലക്കിയെങ്കിലും ഇരുവരും വെള്ളത്തിലേക്ക് ചാടി. മുങ്ങി പൊങ്ങുന്നത് കണ്ടപ്പോൾ ആദ്യം തമാശയെന്നാണ് മനു കരുതിയത്. പിന്നീട് ഇരുവരെയും കാണാതായതോടെ സമീപവാസികളെ […]
Read more

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ജിതിൻ നാരായണന്

കാസർകോട്: വി. കോമൻ മാസ്റ്റർ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം(2025) ജിതിൻ നാരായണന്. ജിതിൻ നാരായണൻ രചിച്ച ‘വിത്ത്’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് അവാർഡ്. മാർച്ച് 22-ന് പുല്ലൂർ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സമ്മേളനം ഉദ്ഘാടനം ചെയ്യും. പുല്ലൂർ ഗവ.യു.പി സ്‌കൂൾ, ഉദയനഗർ ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി പഠനമികവിന് ഏർപ്പെടുത്തിയ സംസ്‌കൃതി വിദ്യാഭ്യാസ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്യും. […]
Read more

കൊച്ചിയിലെ സ്പായിൽ വിജിലൻസ് പരിശോധന; സിഐക്ക് സ്ഥലംമാറ്റം, കൈക്കൂലി പണം കണ്ടെത്തിയില്ല

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര എസ്എച്ച്ഒ എ.കെ. സുധീറിനെയാണ് സിറ്റി പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സിഐ സുധീറിനെ വിജിലൻസ് സംഘം കണ്ടെത്തിയത്. പണം വാങ്ങാനെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ പക്കൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയില്ല. സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് […]
Read more

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ കേസിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. കോടതിയിൽ നിന്നുള്ള റിലീസ് ഓർഡർ കണ്ണൂർ സബ് ജയിലിൽ എത്തിച്ചതോടെയാണ് നേതാക്കൾ പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് പ്രവർത്തകർക്ക് സംഘടന വൻ സ്വീകരണം നൽകി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് ആയുധങ്ങൾ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. […]
Read more

പീഡനക്കേസിൽ പ്രതിയായ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി

ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനം. കേസുമായി മുന്നോട്ട് പോകുകയാണെന്നും യാതൊരു മധ്യസ്ഥതയ്ക്കില്ലെന്നും അതിജീവിത വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥതയും പരാജയപ്പെട്ടിരുന്നു. വിഷയം മധ്യസ്ഥതയിൽ തീർക്കാനായിരുന്നു ആദ്യം സുപ്രീംകോടതി നിർദ്ദേശം. ഇത് പരാജയപ്പെട്ടതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാനാണ് കോടതിയുടെ തീരുമാനം. നേരത്തെ, കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ദേശീയ വനിത കമ്മീഷനും, എറണാകുളം ജില്ല […]
Read more

അഡോബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ശന്തനു നാരായൺ പടിയിറങ്ങുന്നു

വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സോഫ്റ്റ് വെയർ കമ്പനികളിലൊന്നായ അഡോബിയുടെ സിഇഒ ശന്തനു നാരായൺ സ്ഥാനമൊഴിയുന്നു. കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം സിഇഒ പദവി വഹിച്ച ആളാണ് അദ്ദേഹം. പുതിയ സിഇഒ നിയമിയ്ക്കപ്പെടുന്നതു വരെ പദവിയിൽ തുടരുമെന്നും തുടർന്ന് പുതിയ നേതൃത്വത്തെ പിന്തുണക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ സിഇഒയെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക സെർച്ച് കമ്മിറ്റിക്ക് കമ്പനി രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി അഡോബിയുടെ പരിവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുകയും എഐ കാഘഘട്ടത്തിൽ […]
Read more

സിലിണ്ടർ ഒളിപ്പിച്ചു, മോദി സർക്കാരിനെതിരെ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം. പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്താണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ഇത്തരമൊരു സമരമുറ സ്വീകരിച്ചത്. പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. “സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്ര മോദി അത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും” ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുദ്രാവാക്യം വിളികൾ. പാചകവാതക വിതരണത്തിലെ […]
Read more

ഉപയോഗത്തിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ചൈന: ചൈനയിൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാർച്ച് 9-ന് വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, സോഫയിൽ ഇരുന്ന് ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുടെ മൊബൈൽ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതാണ് കാണുന്നത്. സ്ഫോടനത്തെ തുടർന്ന് കുട്ടി ഭയന്ന് താഴേക്ക് വീഴുകയും പിന്നീട് കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു. ഭാഗ്യവശാൽ കുട്ടിക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ അത് കത്തുന്നതും വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer