Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജി സുധാകരന്റെ പുതിയ നീക്കം; സ്വന്തമായി വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചു

ആലപ്പുഴ: സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വന്തമായി മീഡിയ ഗ്രൂപ്പ് തുടങ്ങിയത്. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു ഇത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. പാർട്ടി അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചിരുന്നു. താൻ അവഗണിക്കപ്പെടുന്നതിന്‍റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. […]
Read more

മാലിന്യക്കൂമ്പാരത്തിൽ നിന്ന് പെൻഷൻ പണം കണ്ടെത്തി; തിരികെ നൽകി ഹരിതകർമസേന

മലപ്പുറം: വാര്‍ധക്യ പെന്‍ഷനായി ലഭിച്ച തുക അബദ്ധത്തില്‍ മാലിന്യക്കവറില്‍ ഉപേക്ഷിച്ച വയോധികന് തുണയായി ഹരിതകര്‍മസേനയുടെ സത്യസന്ധത. കാളികാവ് അമ്പലക്കടവ് വടക്കിയിലെ അബൂബക്കര്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചുവെച്ച പണമാണ് ഹരിതകര്‍മസേനാംഗങ്ങള്‍ തിരികെ നല്‍കിയത്. പെന്‍ഷന്‍ തുക ലഭിച്ച ശേഷം പ്ലാസ്റ്റിക് കവറില്‍ വെച്ചതിന് ശേഷം ആ കാര്യം മറന്നുപോവുകയായിരുന്നു. ഇതിനിടയിലാണ് വീട്ടിലെത്തിയ ഹരിതകര്‍മസേനയ്ക്ക് മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം പണമടങ്ങിയ ഈ കവറും അദ്ദേഹം കൈമാറിയത്. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഹരിതകര്‍മസേനാംഗങ്ങളുടെ ശ്രദ്ധയില്‍ പ്ലാസ്റ്റിക് കവര്‍ പെടുന്നത്. കവറിനുള്ളില്‍ പണത്തോടൊപ്പം […]
Read more

ലോകകപ്പ് ക്ഷേത്രത്തിൽ കൊണ്ടുപോയതിനെ തുടർന്ന് വിമർശനം; സഞ്ജുവും സിറാജും പള്ളിയിൽ പോയിട്ടില്ല;

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും വിമർശിച്ച് മുൻ ലോകകപ്പ് ജേതാവും എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തി. കിരീടം നേടിയ ശേഷം സൂര്യയും ഗംഭീറും ജയ് ഷായും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനെതിരെയാണ് കീർത്തി ആസാദ് രംഗത്തെത്തിയത്. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ […]
Read more

‘നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; ഊഹാപോഹങ്ങൾ തള്ളി കെസി വേണുഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി കെ.സി. വേണുഗോപാൽ. താൻ മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്നും ഈ വിഷയത്തിൽ തൻ്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില ചാനലുകളാണ് താൻ മത്സരിക്കുമെന്ന് റിപ്പോർട്ട് ചെയ്തതെന്നും, അതിന്റെ അടിസ്ഥാനത്തിൽ മറ്റ് എംപിമാരും മത്സരിക്കണമെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ നൽകിയതായും വേണുഗോപാൽ പറഞ്ഞു. “എന്നോട് ഒന്ന് ചോദിച്ചിട്ട് വാർത്ത കൊടുക്കൂ,” എന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു. “നിങ്ങൾക്ക് മറവിരോഗമുണ്ടോ?” എന്ന് മാധ്യമങ്ങളോട് ചോദിച്ച വേണുഗോപാൽ, ഒരു […]
Read more

പ്രധാനമന്ത്രി മോദി കൊച്ചിയിൽ എത്തി; പ്രതിഷേധ സാധ്യതയെ തുടർന്ന് കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ

കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ 5 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ […]
Read more

12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; മദ്രസ അധ്യാപകന് 30 വർഷം കഠിനതടവ്

കണ്ണൂർ: 12 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി തടവനുഭവിക്കണം.പഴയങ്ങാടി ചുമടുതാങ്ങി മദ്രസത്തുൽ നബീൽ മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ ഒരുവർഷക്കാലയളവിൽ അഞ്ചാറ് തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മലപ്പുറം സ്വദേശിയും മദ്രസാധ്യാപകനായിരുന്ന നസീബിനെയാണ് (39) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി […]
Read more

13 വർഷമായി വെന്റിലേറ്ററിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി

ദില്ലി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read more

ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം കണ്ടെത്തിയ കേസ്; കൊല്ലപ്പെട്ടത് പ്രതിയെന്ന സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയാണ് കേസിലെ പ്രതിയെന്ന് കരുതി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അനിൽകുമാറിന്റെ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്തപ്പോഴാണ് […]
Read more

ദൃശ്യം 3 ; ഉടൻ തീയേറ്ററിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3 ഏപ്രില്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 3ന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം 3ന്റെ ടീസറിന്റെ സെൻസറിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീസറിന്റെ ദൈര്‍ഘ്യം 1:44 മിനിറ്റാണ്. ടീസര്‍ എപ്പോഴായിരിക്കും എത്തുക എന്നതിന്റെ അറിയിപ്പ് ഉടനുണ്ടാകും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയാല്‍ ദൃശ്യം 3ന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനകള്‍ വ്യക്തമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. […]
Read more

മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല; അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ദേശീയപാതയുടെ ആദ്യ റീച്ചടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെച്ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പ് വിവാദം […]
Read more

Recent News

Advertisement
WhiteswanTV Footer