Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം; കാവലായി മാനസികവെല്ലുവിളിയുള്ള മകൻ

കോട്ടയം: വീട്ടിലെ കിടപ്പുമുറിയിൽ വയോധികയുടെ മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. അമ്മയുടെ മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം കാവലിരുന്ന, മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃദിനത്തിലാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൻ കെ. പ്രവീൺകുമാർ (56) ആണ് കൂടെയുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് വിവരം […]
Read more

ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകം; പ്രതികൾ പിടിയിൽ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിലായി. വിശാൽ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരാണ് ബിഹാറിലും ഉത്തർപ്രദേശിലുമായി പൊലീസ് പിടികൂടിയത്. കൊൽക്കത്തയ്ക്ക് സമീപം ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഐ പേയ്‌മെന്റ് പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചത്. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പൊലീസ് സേനകൾ സംയുക്തമായാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. […]
Read more

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷ് (36) ആണ് നാട്ടുകാരുടെ സഹായത്തോടെ പിടിയിലായത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലി വിഐപി റോഡിന് സമീപമാണ് സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തി […]
Read more

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ആദ്യ വെല്ലുവിളി വിദ്യാഭ്യാസവകുപ്പിനും മന്ത്രിക്കും

തൃശ്ശൂർ: പുതിയ സർക്കാർ അധികാരമേൽക്കാനിരിക്കെ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും നേരിടുന്ന ആദ്യ വലിയ വെല്ലുവിളിയാണ് വകുപ്പിന്റെ ഭരണനിരന്തരതയും പദ്ധതികളുടെ തുടർച്ചയും. പത്ത് വർഷത്തിനുശേഷമുള്ള ഭരണമാറ്റത്തെ തുടർന്ന് വകുപ്പിലെ നിർണായക തസ്തികകളിൽ പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും അടുത്ത അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്നാണ് വിവരം. എസ്.സി.ഇ.ആർ.ടി ഡയറക്ടർ, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ, സീമാറ്റ് ഡയറക്ടർ, സ്‌കോൾ കേരള ഡയറക്ടർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ തന്നെ പദവി ഒഴിയുമെന്നാണ് സൂചന. ഇതിനൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും […]
Read more

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് മുന്നണിയിൽ ഭിന്നത; പ്രധാന ഉത്തരവാദി പിണറായി

കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാകുന്നുവെന്ന് സൂചന. കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി പാർട്ടിയെ നയിക്കാൻ എം.വി. ഗോവിന്ദന് കഴിഞ്ഞില്ലെന്ന് യോഗം വിലയിരുത്തിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന ശൈലിയും രാഷ്ട്രീയ സമീപനവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, […]
Read more

മോഷ്ടിക്കാൻ വരാത്തതിലുള്ള വൈരാഗ്യം; പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മോഷണം നടത്താൻ സഹകരിക്കാത്തതിന്റെ പേരിൽ ഉണ്ടായ വൈരാഗ്യം തെരുവിൽ ഏറ്റുമുട്ടലിലേക്ക് മാറി. പഴവങ്ങാടിയിൽ വച്ച് വെട്ടുകത്തിയുമായി ആക്രമണം നടത്തിയ രണ്ട് ക്രിമിനൽ കേസ് പ്രതികളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6.15ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണികണ്ഠൻ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് രാജേഷ് ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം, മോഷണത്തിൽ സഹകരിക്കാത്തതിലുള്ള വിരോധം മൂലമാണ് […]
Read more

KSRTC യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കും

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നു സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സർക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും പൊതുഗതാഗത സംവിധാനം തന്നെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആര്‍ടിസി കണക്കുകൾ പ്രകാരം ദിവസേന 19 ലക്ഷം സ്ത്രീകൾ സേവനം ഉപയോഗിക്കുന്നതിനാൽ, സൗജന്യ യാത്ര നടപ്പായാൽ സ്വകാര്യ ബസുകൾക്ക് വിദ്യാർത്ഥികളെ മാത്രം […]
Read more

കെ. കരുണാകരൻ–ഗാന്ധി കുടുംബ ബന്ധം വഷളായതിന്റെ കാരണം; പത്മജ വേണുഗോപാൽ

കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും ഗാന്ധി കുടുംബവും, പ്രത്യേകിച്ച് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായതിന്റെ പിന്നിൽ മകൾ പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണെന്ന് വെളിപ്പെടുത്തൽ. കെ.വി. തോമസിന്റെ ആത്മകഥയായ “കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ”യിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയെ സ്ഥാനാർത്ഥിയാക്കണമെന്ന കരുണാകരന്റെ ആവശ്യം സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് തുടക്കമായതായി പുസ്തകത്തിൽ പറയുന്നു. ഈ ആവശ്യവുമായി കെ.വി. തോമസാണ് സോണിയ ഗാന്ധിയെ സമീപിച്ചതെന്നും, എന്നാൽ “പിന്നാമ്പുറത്തിലൂടെ പത്മജയെ […]
Read more

ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കാഠ്മണ്ഡു: തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് തീപിടിച്ച് വലിയ ആശങ്കയുണ്ടായി. ഇസ്താംബൂളിൽ നിന്ന് എത്തിയ TK 726 വിമാനത്തിന്റെ വലതുഭാഗത്തെ ലാൻഡിംഗ് ഗിയർ ടയറുകളിലാണ് റൺവേയിൽ തൊട്ട ഉടൻ തീയും പുകയും ഉയർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും എമർജൻസി വാതിലുകൾ വഴി സുരക്ഷിതമായി പുറത്തിറങ്ങി. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ […]
Read more

പന്തളം കൊട്ടാരത്തിൽ മോഷണശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമ്മയുടെ വീട്ടിലായിരുന്നു മോഷണശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ ശ്രദ്ധയിൽപ്പെട്ട ദീപാ വർമ്മ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ബന്ധു ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി സുധാകറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix