Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ചെറുകുന്നിൽ വന്ദേഭാരത് തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ചെറുകുന്നിൽ വന്ദേഭാരത് തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50ഓടെയാണ് അപകടം നടന്നത്. അമ്മയുടെ വീടായ ചിടങ്ങീലിന് സമീപം ഒരു ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി കാണാനെത്തിയതായിരുന്നു ഫെലിൻ. പരിപാടിക്കിടെ കൂട്ടുകാരോടൊപ്പം ചായ കുടിക്കാനായി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് വിദ്യാർഥിയെ ഇടിച്ചത്. അപകടത്തിൽ ഫെലിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തീവണ്ടി വരുന്നതിന്റെ ശബ്ദം […]
Read more

ബുദ്ധമത സന്യാസി 11 കാരിയെ പീഡിപ്പിച്ചു; പീഡിപ്പിക്കാൻ കൂട്ടുനിന്നത് പെറ്റമ്മ

കൊളംബിയ: ശ്രീലങ്കയിൽ 11 വയസുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ മുതിർന്ന ബുദ്ധമത സന്യാസി അറസ്റ്റിൽ. 71 വയസുകാരനായ പല്ലേഗാമാ ഹെമാറത്താനയെ ശനിയാഴ്ച കൊളംബോയിലെ ആശുപത്രിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2022ൽ അനുരാധപുരയിലെ ഒരു ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായിരിക്കെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്. പീഡനത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് പല്ലേഗാമാ ഹെമാറത്താനയ്ക്ക് നേരത്തെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. ഉടൻ അറസ്റ്റ് ചെയ്യണമെന്ന കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ശ്രീലങ്കയിലെ ബുദ്ധമത സമൂഹത്തിൽ […]
Read more

തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞ് വിജയ്; പെരമ്പൂർ മണ്ഡലം നിലനിർത്തും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് രാജിവെച്ച് വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ് അദ്ദേഹം ഒഴിഞ്ഞത്. പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് തീരുമാനം. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി എസ്. ഇനിഗോ ഇരുദയരാജിനെ പരാജയപ്പെടുത്തിയാണ് വിജയ് വിജയം സ്വന്തമാക്കിയത്. 91,381 വോട്ടുകൾ നേടിയ അദ്ദേഹം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പെരമ്പൂരിൽ ആർ.ഡി. ശേഖറിനെതിരെയും വിജയ് വൻവിജയം നേടി. ഇവിടെ വിജയ് 1,20,365 വോട്ടുകൾ […]
Read more

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ്; എൻജിഒ ഡയറക്ടർമാർ തട്ടിയത് 61 കോടി

അമേരിക്കയിലെ മിനസോട്ടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സന്നദ്ധ സംഘടന ഭാരവാഹികൾക്കെതിരെ നിയമനടപടി. ‘വി പുഷ് ഫോർ പീസ്’ എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡിനും ജാക്ലിൻ മക്ഗുയിഗനും എതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്. സർക്കാർ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നൽകിയ കരാറുകളിലൂടെ ലഭിച്ച ഏകദേശം 6.5 മില്ല്യൺ ഡോളർ — ഇന്ത്യൻ രൂപയിൽ 61 കോടിയിലധികം — സ്വന്തം […]
Read more

പേരാമ്പ്രയില്‍ സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; 22 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയായിരുന്നു അപകടം. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നിരുന്നു. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്ഫാൻ ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാർ ആരോപിച്ചു. മുഖത്ത് പരിക്കേറ്റ […]
Read more

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം: കേരളത്തിലും മാഹിയിലും ഇന്നു മുതൽ 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മന്നാർ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനുമുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയും ഉത്തര കർണാടക മുതൽ തമിഴ്നാട് വഴി മന്നാർ ഉൾക്കടൽ വരെ സജീവമായ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ […]
Read more

പഞ്ചാബിൽ എഎപിക്ക് തിരിച്ചടി; മന്ത്രി സഞ്ജീവ് അറോറ ഇഡി പിടിയിൽ

ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കിയിരിക്കെ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായി മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ അറോറയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു. പാർട്ടി എംപിമാർ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കാബിനറ്റ് മന്ത്രിക്കെതിരെ ഇഡി നടപടി ഉണ്ടായത്. ഇന്നലെ പുലർച്ചെ സഞ്ജീവ് അറോറയുടെ ഔദ്യോഗിക […]
Read more

കാരണം വ്യക്തമായില്ലെങ്കിൽ ‘മ്യുച്ച്വൽ ഡിവോഴ്സ്’ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കിയില്ലെന്നതിന്റെ പേരിൽ മാത്രം കുടുംബ കോടതികൾക്ക് വിവാഹമോചനം നിഷേധിക്കാനാകില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇത്തരം വിധികൾ വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ ദാമ്പത്യ സ്നേഹത്തെയും ജീവന്റെ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വ്യക്തികളുടെ അവകാശങ്ങൾ മാത്രം മുൻനിർത്തുന്ന സമീപനം പോരെന്നും, കുടുംബബന്ധങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാഹമോചന കേസുകളിൽ കുട്ടികളുടെ മാനസികവും സാമൂഹികവുമായ സുരക്ഷ ഗൗരവത്തോടെ പരിഗണിക്കപ്പെടണമെന്നും […]
Read more

അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

എറണാകുളം: അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ രാജേഷിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ കേരളത്തിലെത്തിയത് എപ്പോഴാണെന്നും എവിടെയാണ് […]
Read more

ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി; ​ഗൃഹനാഥന് പരിക്കേറ്റു

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഉപ്പുതറ സ്വദേശി എം. അൻസാരിയുടെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ അൻസാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. അതേസമയം, പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix