ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
കാഠ്മണ്ഡു: തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് തീപിടിച്ച് വലിയ ആശങ്കയുണ്ടായി. ഇസ്താംബൂളിൽ നിന്ന് എത്തിയ TK 726 വിമാനത്തിന്റെ വലതുഭാഗത്തെ ലാൻഡിംഗ് ഗിയർ ടയറുകളിലാണ് റൺവേയിൽ തൊട്ട ഉടൻ തീയും പുകയും ഉയർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും എമർജൻസി വാതിലുകൾ വഴി സുരക്ഷിതമായി പുറത്തിറങ്ങി. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ […]
Read more
