Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

കാർ ഓടിച്ചു പോകുന്നതിനിടെ ഹൃദയാഘാതം; 49 കാരന് ദാരുണാന്ത്യം

കൊച്ചി: അരൂരിൽ ദേശീയപാതയിൽ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (49), ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് സംഭവം. അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് ഭാഗത്ത് വാഹനം നിയന്ത്രണം വിട്ട് നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ചുകയറിയതായാണ് വിവരം. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ അരൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നിഥിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം […]
Read more

അർജന്റീനയിൽ ഹാന്റാ വൈറസ് ഒരുവർഷത്തിനുള്ളിൽ ഇരട്ടിയായി

എം.വി. ഹോണ്ടിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് ബാധ വ്യാപിച്ചതോടെ ലോകാരോഗ്യ മേഖലയിലെ ആശങ്ക വർധിച്ചു. ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ “ആൻഡീസ്” വകഭേദമാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളും എട്ട് സ്ഥിരീകരിച്ച കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഹാന്റാ വൈറസ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന അർജന്റീനയിൽ രോഗവ്യാപനം ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ജൂൺ മുതൽ ഇതുവരെ 101 കേസുകളാണ് സ്ഥിരീകരിച്ചത്, മുൻവർഷം ഇതേ കാലയളവിൽ ഇത് 57 ആയിരുന്നു. കഴിഞ്ഞ സീസണിൽ […]
Read more

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേരാണ് മെട്രോ ഉപയോഗിച്ചത്, എന്നാൽ 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു. ഇതോടെ ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഓരോ മാസവും യാത്രക്കാരുടെ എണ്ണം സ്ഥിരമായി ഉയരുന്ന പ്രവണതയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2026ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 1,16,87,186 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. മാസവാരിയായി നോക്കുമ്പോൾ ജനുവരിയിൽ 32,72,067 പേരും ഫെബ്രുവരിയിൽ 26,85,765 പേരും മാർച്ചിൽ […]
Read more

പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു; ആർ സി പക്ഷം

തിരുവനന്തപുരം: പാർട്ടി ലൈനിൽ ഉറച്ചുനിൽക്കുന്നുവെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം അറിയിച്ചു. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിവുണ്ടായിരുന്നുവെങ്കിലും അതിന് അവർ മുതിർന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചതിനെ പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. അതേസമയം, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Read more

ഭരണനഷ്ടം; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണനഷ്ടം സംഭവിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ നടത്തിയ നീക്കം ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ അൺഫോളോ ചെയ്ത പൊലീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത […]
Read more

മുത്തൂറ്റ് സ്നേഹസമ്മാനം 2026ലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാര്‍, അവരുടെ വിധവകള്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന മുത്തൂറ്റ് സ്നേഹസമ്മാനം 2026 പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായി 2014 ലാണ് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിക്ക് തുടക്കമിട്ടത്. സ്നേഹസമ്മാനം 2026ലൂടെ കേരളത്തിലുടനീളമുള്ള 20 കലാകാരന്മാര്‍ക്കാണ് സഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക […]
Read more

വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ VCK; TVK വ്യാജരേഖയുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 […]
Read more

വ്യാജരേഖകൾ ഉപയോഗിച്ച് അവയവകടത്തൽ; പിന്നിൽ വൻശൃംഖലയെന്ന് പൊലീസ്

കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖകൾ തയ്യാറാക്കിയ കേസിൽ മുഖ്യസൂത്രധാരൻ നജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മാഫിയയ്ക്ക് വിവിധ ജില്ലകളിലായി ശൃംഖലകളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. അവയവക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് ഒരു രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും, എന്നാൽ ദാതാവിന് 9 ലക്ഷം രൂപ മാത്രമാണ് കൈമാറിയതെന്നും പൊലീസ് പറയുന്നു. സർക്കാർ സമിതികൾ ജില്ലയിലും […]
Read more

സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്പാ ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സിപിഎം കൽപന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ഫാത്തിമാപുരം സ്വദേശിയായ ജിപ്സൻ (35) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഏതാനും ദിവസം മുൻപ് സ്പായിൽ എത്തിയ ജിപ്സനും ചില പരിചിതരും ചേർന്ന് തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇതിനെ തുടർന്ന് യുവതി […]
Read more

മുഖ്യമന്ത്രിപദ ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ; പ്രകടനങ്ങൾ കൊണ്ട് തീരുമാനം മാറില്ലെന്ന് വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ കൊണ്ട് തീരുമാനങ്ങൾ മാറില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും അദ്ദേഹം പരിഹാസമായി പറഞ്ഞു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയതുകൊണ്ടോ ഒന്നും തീരുമാനമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലക്സുകളിൽ തുപ്പുകയോ കീറുകയോ ചെയ്യുന്നവർ കോൺഗ്രസുകാരല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി മാത്രം മുഖ്യമന്ത്രിയാക്കുന്നതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix