ഇറാന്റെ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനേയി
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേർട്ട് ഖമനേനിയുടെ പിൻഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മൊജ്താബ ഖമനേയിക്ക് പകരം അടുത്ത പരമോന്നത നേതാവാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ്. ഇറാനിൽ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയത് മൊജ്താബ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖമനേയിയ്ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, […]
Read more