Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി […]
Read more

സഞ്ജു സാംസണിനെതിരെ വംശീയാധിക്ഷേപം; കടുത്ത നടപടിയെടുക്കണമെന്ന് കോൺഗ്രസ്

കൊൽക്കത്ത: വിൻഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് […]
Read more

മുൻ കേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി.ഉണ്ണികൃഷ്ണൻ അന്തരിച്ചു, വിടവാങ്ങുന്നത് ​ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത മുൻ കേന്ദ്രമന്ത്രി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read more

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരം; പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ നടന്നേക്കും

ദില്ലി: പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മെയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്.തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട്.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ മൂന്നാം വാരമേ ഉണ്ടാകാനിടയുള്ളു.പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും സൂചനയുണ്ട്
Read more

ശ്വാസതടസ്സം; കുത്തിവെച്ചത് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ്

കൊല്ലം: ശസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ചു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിനെ പരാതിയെ തുടർന്ന് മാറ്റിനിർത്തി. ബന്ധുക്കൾ ഡി.എം.ഒ.യ്ക്കു നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു. ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷത്തിനു നൽകുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചതായാണ് പരാതി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ ദുരനുഭവമുണ്ടായത്. പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു. യുവതി കുത്തിവെപ്പെടുക്കുന്ന മുറിയിലെത്തി. അതേസമയത്ത് […]
Read more

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു; സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനമില്ല

ദുബായ്: ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും […]
Read more

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു; മകൻ ജീവനൊടുക്കിയ നിലയിൽ

റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നതെന്നാണ് വിവരം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ […]
Read more

ദില്ലി കേരള ഹൗസിൽ കൺട്രോള്‍ റൂം തുറന്ന് സംസ്ഥാന സർക്കാർ; 24 മണിക്കൂറും പ്രവർത്തിക്കും

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരം ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികൾക്കായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. […]
Read more

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടൽ

തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. ഇവരുവരും തമ്മിൽ അടികൂടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയായ യുവതിയും സുഹൃത്തും തമ്മിലാണ് സംഘർഷമുണ്ടായത്. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഇരുവരും സംഘർഷം ഉണ്ടാക്കിയതെന്നാണ്‌ ദൃക്‌സാക്ഷികൾ പറയുന്നത്‌. പോലീസ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങൾ തമാശയ്ക്ക് ചെയ്തതാണെന്നും പോലീസിൽ പരാതിയില്ലെന്നുമാണ് യുവതി നൽകിയ വിശദീകരണം. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾക്കായി പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Read more

ധനുഷിന്റെ നായികയായി മമിത ബൈജു; കര തിയറ്ററുകളിലേക്ക് ഉടൻ

ധനുഷ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ധനുഷ് നായകനാകുന്ന കരയുടെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നതാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ കരയുടെ തിയറ്റര്‍ റിലീസ് ഡേറ്റും പുറത്തുവരികയാണ്. 2026 ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer