Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കുന്നത്തുനാട്ടിൽ പുലയ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കണമെന്ന് കെപിഎംഎസ്; 15,000ത്തിലധികം വോട്ടുണ്ട്

എറണാകുളം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ കുന്നത്തുനാട്ടിൽ പുലയ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥികളെ പരിഗണിക്കണമെന്ന് കെ.പി.എം.എസ്.കാലങ്ങളായി ഏതെങ്കിലും ഒരു മുന്നണി മാത്രമാണ് സമുദായ സ്ഥാനാർഥികളെ പരിഗണിച്ചുവരുന്നതെന്ന് കെ.പി.എം.എസ് കുന്നത്തുനാട് താലൂക്ക് യൂണിയൻ കമ്മിറ്റി വർത്താസമ്മേളനത്തിൽ പറഞ്ഞു.15,000ത്തിലധികം സാമുദായിക വോട്ടുകളുള്ള മണ്ഡലത്തിൽ സമുദായത്തിന് അർഹിക്കുന്ന പരിഗണന നൽകണം. അതിന് തയ്യാറാവുന്ന മുന്നണികൾക്ക് ഇത്തവണ കെ.പി.എം.എസ്. പിന്തുണ നൽകുമെന്നും ഭാരവാഹികളായ പി.കെ. കൊച്ചുമോൻ, വേലായുധൻ, വാസു തുടങ്ങിയവർ അറിയിച്ചു.
Read more

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാന്‍ അനുവദിക്കില്ല; ഗ്രാനൈറ്റിൽ കരിപിടിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്‍റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ടെന്നും പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമായതിനാലാണ് പൊങ്കാലയ്ക്ക് അനുവാദമില്ലാത്തതെന്നുമാണ് അറിയിപ്പ്. പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും കാരണമാകും. കൂടാതെ, പദ്ധതിയുടെ […]
Read more

റെക്കോർഡ് കൈക്കൂലി വേട്ട; പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്

ഒഡിഷ: 30000 രൂപ കൈക്കൂലി വാങ്ങിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് രാജ്യത്തെ ഏറ്റവും വലിയ കൈക്കൂലി പണം പിടികൂടലിലേക്ക്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ബുധനാഴ്ചയാണ് ഒഡിഷയിലെ വിജിലൻസ് സംഘം കട്ടക്കിലെ മൈനുകളുടെ ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയെ പിടികൂടിയത്. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് നാല് കോടി രൂപയാണ്. അഞ്ഞൂറിന്റേയും ഇറുനൂറിന്റേയും നൂറിന്റെയുമായി സൂക്ഷിച്ച 4 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടിൽ […]
Read more

തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതി രം​ഗത്ത്. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ സുജയുടെ മൂത്രനാളിയിൽ മുറിവേറ്റെന്നും അബദ്ധം പറ്റിയതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി,

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് ‘തോക്ക് ലഭിക്കുമോ’ എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്നു പറഞ്ഞു കീടനാശിനിയും ആവശ്യപ്പെട്ടു. ചെന്താമരയ്ക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രതി തന്നോട് പ്രശ്നം ഉണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര 2025 ജനുവരി […]
Read more

സെഡിമാക് മെക്കാട്രോണിക്സ് ഐപിഒ മാര്‍ച്ച് 4 മുതല്‍

കൊച്ചി: ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ മുന്‍നിര ഒഇഎമ്മുകള്‍ക്ക് കണ്‍ട്രോള്‍-ഇന്‍റന്‍സീവ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ (ഇസിയു) ലഭ്യമാക്കുന്ന സെഡിമാക് മെക്കാട്രോണിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 മാര്‍ച്ച് 4 മുതല്‍ 6 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 8,043,300 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,287 മുതല്‍ 1,352 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 11 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 11ന്‍റെ […]
Read more

മഹീന്ദ്ര പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റര്‍ നിര്‍മാതാക്കളിലൊന്നുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്. […]
Read more

കേരളത്തിലെ തിയേറ്ററുകൾ ശൂന്യം; “കേരള സ്റ്റോറി 2” നോട് മുഖം തിരിച്ച കേരളം

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയ കേരള സ്റ്റോറി 2 സിനിമ കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിം​ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ ബുക്ക്‌ ചെയ്തത് രണ്ടു പേർ മാത്രമാണ്. ഇതോടെ ഷോ ക്യാൻസൽ ചെയ്തു. നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30ന് നടക്കും. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമസ് തിയറ്ററില്‍ ആകെ ബുക്ക്‌ ചെയ്തത് […]
Read more

മകന്റെ വിവാഹം ക്ഷണിക്കാൻ പോകവെ അമ്മക്ക് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ […]
Read more

റെയിൽവേ ആപ്പ് യു.ടി.എസ്. ഇന്നുകൂടി മാത്രം; ഇനിയെല്ലാം ‘റെയിൽ വൺ’

കണ്ണൂർ: റെയിൽവേ ആപ്പായ യു.ടി.എസ്. ഓൺ മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ശനിയാഴ്ചവരെ മാത്രം. മാർച്ച് ഒന്നുമുതൽ കിട്ടില്ല. ആപ്പ് റെയിൽവേ പിൻവലിക്കുകയാണ്. ഒന്നുമുതൽ റെയിൽ വണ്ണിൽ ആയിരിക്കും എല്ലാ സേവനങ്ങളും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഐ.ആർസി.ടി.സി. വഴി ഭക്ഷണം ബുക്ക് ചെയ്യൽ, അന്വേഷണം, പരാതികൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. നിലവിൽ യു.ടി.എസ്. ആപ്പിൽ […]
Read more

Recent News

Advertisement
WhiteswanTV Footer