കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് നഗരസഭയുടെ ഓടയിലേക്ക്; 50000 രൂപ പിഴയിട്ടു
കോഴിക്കോട്: വടകര പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന എംആർഎ ഹോട്ടലിൽ നിന്ന് ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ള മലിനജലം നഗരസഭയുടെ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ഹോട്ടലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 48 മണിക്കൂറിനകം സ്ഥലത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ കർശന നിർദേശവും നൽകി. മുന്പ് പുതിയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിൽ നിന്നുള്ള മലിനജല […]
Read more