മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയം പോലീസ് സ്റ്റേഷൻ; വൈദ്യുതി പോയാൽ ഇരുട്ടിലാകുന്ന അവസ്ഥ
കോഴിക്കോട്: മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയം പോലീസ് സ്റ്റേഷൻ, വൈദ്യുതി പോയാൽ ഇരുട്ടിലാകുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടമായിട്ടും ഇൻവർട്ടറോ ജനറേറ്ററോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതോടെ രാത്രി വൈദ്യുതി മുടങ്ങിയാൽ സ്റ്റേഷൻ പൂർണമായും ഇരുട്ടിലാകും. ചാർജ് ചെയ്യാവുന്ന പോർട്ടബിൾ ടേബിൾ ലാമ്പുകളുടെ വെളിച്ചത്തിലാണ് നിലവിൽ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റേഷനിലെ ഭക്ഷണവും മറ്റ് പ്രവർത്തനങ്ങളും പോലും മൊബൈൽ ലൈറ്റിന്റെ സഹായത്തിലാണ് നടത്തുന്നത്. പുതിയ ഇൻവർട്ടർ സ്ഥാപിക്കാൻ […]
Read more