Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ട്രംപിന് നേരെയുണ്ടായ വധശ്രമം അപലപിച്ച് പ്രധാനമന്ത്രി മോദി; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രതികരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ഓർമ്മിപ്പിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അറിയാൻ കഴിഞ്ഞത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പ്രതികരിച്ചു. “പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനം ഇല്ല; അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം” എന്നാണ് അദ്ദേഹം കുറിച്ചത്. വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്താണ് […]
Read more

വെടിക്കെട്ട് ദിനമായി മാറി ഐപിഎൽ ശനിയാഴ്ച; രണ്ട് മത്സരങ്ങളിലായി മൊത്തം 986 റൺസാണ് പിറന്നത്

ന്യൂഡൽഹി: ബാറ്റർമാർ താണ്ഡവമാടിയ വെടിക്കെട്ട് ദിനമായി മാറി ഐപിഎൽ ശനിയാഴ്ച. രണ്ട് മത്സരങ്ങളിലായി മൊത്തം 986 റൺസാണ് പിറന്നത്. പഞ്ചാബ് കിങ്‌സ്–ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്–രാജസ്ഥാൻ റോയൽസ് മത്സരങ്ങളാണ് റൺമഴ പെയ്യിച്ചത്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നത് പുതിയ റെക്കോർഡായി മാറി. അതേസമയം രാജസ്ഥാൻ ഉയർത്തിയ 229 റൺസ് ലക്ഷ്യം ഹൈദരാബാദും വിജയകരമായി പിന്തുടർന്നു. ഒരു ദിവസം പിറന്ന 986 റൺസ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും […]
Read more

മുസ്ലിം ലീഗിന്റെ സ്നേഹവീടുകളിൽ തിങ്കളാഴ്ച താമസം തുടങ്ങും

വയനാട്: ഉരുൾപൊട്ടലിന്റെ ദുരിതപാതയിൽ നിന്ന് പുതിയ പ്രതീക്ഷകളിലേക്കുള്ള യാത്രയായി മുസ്‍ലിം ലീഗ് ഒരുക്കിയ “സ്നേഹവീടുകളിൽ” താമസം ആരംഭിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ ദുരിതബാധിതരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ ആദ്യഘട്ടമായി 51 വീടുകളിലാണ് ഗൃഹപ്രവേശനം നടക്കുന്നത്. ഈ വീടുകൾ ഫെബ്രുവരി 28-ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔപചാരികമായി സമർപ്പിച്ചിരുന്നു. മുട്ടിൽ–മേപ്പാടി സംസ്ഥാനപാതയോട് ചേർന്ന് തൃക്കൈപ്പറ്റ […]
Read more

രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല; KSRTC-ക്ക് 30,000 രൂപ പിഴ

മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാതിരിക്കുകയും നിശ്ചിത സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശിയായ മുഹമ്മദ് സൈനുദ്ദീൻ കോർമം നൽകിയ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡിയാണ് പിഴ അടയ്‌ക്കേണ്ടത്. പരാതിക്കാരൻ തൃശ്ശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കുള്ള ബസിലാണ് യാത്ര ചെയ്തത്. ആദ്യം സീറ്റ് ലഭ്യമല്ലാത്തതിനാൽ രോഗിയായ തനിക്ക് മൂന്ന് മണിക്കൂർ നിൽക്കേണ്ടി വരുമെന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ, തൃശ്ശൂരിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. […]
Read more

പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാല് മണിക്ക് ദില്ലിയിലെ ലോധി മൈതാനത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഘു റായ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതം ക്യാമറയിൽ പകർത്തിയ പ്രതിഭയാണ്. 1942-ൽ ഇപ്പോൾ പാകിസ്താനിലുള്ള പഞ്ചാബിലെ ഝാങ് ഗ്രാമത്തിലാണ് ജനനം. […]
Read more

തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷനു സമീപം ചാർമിനാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം സംഭവിച്ചു. എസ്5 കോച്ചിലാണ് തീ ഉയർന്നത്. പുകയും തീയും കണ്ടതോടെ യാത്രക്കാർ ഭീതിയിലായി. ചിലർ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചു. ട്രെയിൻ നിർത്തിയ ഉടൻ തന്നെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങി സുരക്ഷിതമായി മാറി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നു സംശയിക്കുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും […]
Read more

കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി സ്വാതി മാലിവാൾ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി സ്വാതി മാലിവാൾ രംഗത്തെത്തി. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് അവർ കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. 2024-ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് താൻ ശക്തമായ നിലപാട് എടുത്തതെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഈ കേസിൽ നൽകിയ എഫ്‌ഐആർ പിൻവലിക്കാൻ തന്നെതിരെ സമ്മർദ്ദം ഉണ്ടായെന്നും, കഴിഞ്ഞ രണ്ട് […]
Read more

എഎപിയിലെ പിളർപ്പിൽ പാർട്ടിയെ പഴിച്ച് അണ്ണാ ഹസാരെ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ രംഗത്തെത്തി. പാർട്ടിയിൽ നടക്കുന്ന കൂട്ടരാജിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ പിഴവാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ നിലപാടുകളും പ്രവർത്തനരീതിയും തന്നെയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും, പാർട്ടി ശരിയായ ദിശയിൽ മുന്നേറിയിരുന്നുവെങ്കിൽ ഇത്തരം നേതാക്കളുടെ പുറപ്പെടൽ സംഭവിക്കില്ലായിരുന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ജനാധിപത്യത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും, വിവിധ പ്രശ്നങ്ങളോ അസന്തോഷങ്ങളോ […]
Read more

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് 28ന് ഹർത്താൽ പ്രഖ്യാപിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് 28-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചു. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ […]
Read more

തൃശ്ശൂരിൽ 2.5 കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി. രണ്ടര കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കുന്നംകുളം കൊട്ടോൽ സ്വദേശിയായ ഹബീബിനെ കസ്റ്റഡിയിൽ എടുത്തത് തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലായിരുന്നു. പ്രതിയിൽ നിന്ന് 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടികൂടിയത്. പാൽവണ്ടി ഉപയോഗിച്ചാണ് ഹാഷിഷ് ഓയിൽ കടത്തിയത്. തൃശൂർ പൂരം ലക്ഷ്യമിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix