ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില് ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്
തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിനെ തുടർന്നുണ്ടായ വിവാദത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതിചേർത്തു. സംഘർഷം നടന്ന സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും, ആദ്യം കേസിൽ ശ്രീലേഖയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പൊലീസിനെതിരെ നടത്തിയ മുദ്രാവാക്യവിളി വിവാദമായതിനെ തുടർന്ന് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ച് അവരെ പ്രതിചേർത്തതാണ് നടപടി. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന മുദ്രാവാക്യം വിളിച്ചതാണ് വിവാദത്തിന് ഇടയായത്. ശ്രീലേഖയെ പ്രതിചേർക്കാതിരുന്നതിനെതിരെ വി.കെ. പ്രശാന്ത് എംഎൽഎ സിറ്റി കമ്മീഷണർക്കെതിരെ […]
Read more