Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

31 വർഷമായി ഒളിവിൽ; യൂട്യൂബറായി മാറിയ കൊലക്കേസ് പ്രതി സലീം വാസ്തി അറസ്റ്റിൽ

ന്യൂഡൽഹി: ‘എക്‌സ് മുസ്ലിം’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യൂട്യൂബർ സലീം വാസ്തി, 1995-ലെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെട്ട കേസിൽ അറസ്റ്റിലായി. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഗാസിയാബാദിലെ ലോണിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 31 വർഷം മുമ്പ് ഡൽഹിയിലെ ഒരു വ്യാപാരിയുടെ 13 വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് നടപടി. വ്യാജ വിലാസത്തിൽ താമസിച്ചിരുന്ന സലീം വാസ്തിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ രേഖകൾ, വിരലടയാളങ്ങൾ, ചിത്രങ്ങൾ എന്നിവ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. തട്ടിക്കൊണ്ടുപോകൽ, പണം […]
Read more

ISRO യുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിലേക്ക് പതിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിലേക്ക് പതിച്ചതോടെ പ്രദേശത്ത് ആശങ്ക പരന്നു. പള്ളിക്കൽ–പാരിപ്പള്ളി റോഡിലെ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ഹൈഡ്രജൻ ബലൂണിൽ ബന്ധിപ്പിച്ച് അന്തരീക്ഷ പഠനത്തിനായി അയച്ച ഉപകരണം ബലൂൺ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ബൈക്ക് യാത്രികരുടെ സമീപത്തേക്ക് വീണ ഉപകരണം ഭാരം കുറഞ്ഞതായതിനാൽ ആര്ക്കും പരിക്കേറ്റില്ല. യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ ഉപകരണത്തിന്റെ മോട്ടർ പ്രവർത്തിക്കുന്ന […]
Read more

ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; 3 പേർ പിടിയിൽ

മലപ്പുറം: പുളിക്കലിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ സ്വർണവളകൾ കവർന്ന കേസിലെ പ്രതികളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. പ്ലസ് വൺ വിദ്യാർത്ഥിയും രണ്ട് യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കൊപ്പം പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുളിക്കൽ അങ്ങാടിയിലെ കനകമഹൽ ജ്വല്ലറിയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ വിദ്യാർത്ഥി രണ്ട് പവൻ തൂക്കമുള്ള മൂന്ന് സ്വർണവളകൾ […]
Read more

ചൂടിന് ആശ്വാസം; മഴ എത്തുന്നു

തിരുവനന്തപുരം: കഠിനമായ വേനൽചൂടിന് പിന്നാലെ സംസ്ഥാനത്തിന് ആശ്വാസമായി മഴ എത്തുന്നു. ഈ മാസം 29ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ വേനൽമഴ ശക്തമായിരിക്കാനാണ് സാധ്യതയെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ മഴ ലഭ്യത മെച്ചപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മറ്റന്നാൾ മുതൽ തന്നെ മഴ ആരംഭിക്കാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള […]
Read more

കൃഷിയിടത്ത് വയോധികൻ മരിച്ചനിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻതറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമേറ്റതാണ് മരണകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നു. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ അദ്ദേഹം പതിനൊന്ന് മണിയോടെയും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
Read more

വാതിലുകൾ ഇല്ലാത്ത ഒരു ഗ്രാമം; മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ശനി ശിംഗ്നാപ്പൂർ

മോഷണ ഭീഷണി കണക്കിലെടുത്ത് വീടുകൾക്ക് ഉറപ്പുള്ള വാതിലുകളും മതിലുകളും പണിയുന്നതും സിസിടിവി സംവിധാനങ്ങൾ സ്ഥാപിക്കുന്നതും ഇന്ന് സാധാരണമാണ്. എന്നാൽ ഇന്ത്യയിൽ വാതിലുകളോ പൂട്ടുകളോ ഇല്ലാതെ വീടുകൾ നിലനിൽക്കുന്ന ഒരു ഗ്രാമമുണ്ട് — മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ശനി ശിംഗ്നാപ്പൂർ. വർഷങ്ങളോളം ഈ ഗ്രാമവാസികൾ വീടുകൾക്ക് വാതിലുകൾ ഇല്ലാതെയാണ് ജീവിച്ചിരുന്നത്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പുണ്ടായതായി വിശ്വസിക്കപ്പെടുന്ന ഒരു സംഭവമാണ് ഇതിന് പിന്നിലെ കാരണമെന്ന് നാട്ടുകാർ പറയുന്നു. പനസനാല നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഗ്രാമവാസികൾക്ക് ഒരു കറുത്ത […]
Read more

ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോഗം റെക്കോഡിട്ടു; കെഎസ്ഇബി

തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ഏപ്രിൽ 18-ന് പീക്ക് സമയ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരം 6 മുതൽ 10 വരെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ടായി ഉയർന്നു. കൂടാതെ, ഏപ്രിൽ 23-ന് രാത്രി 10.30-ഓടെ ഒരു മിനിറ്റ് നേരം ആവശ്യകത 6195 മെഗാവാട്ട് വരെ എത്തി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാൾ വളരെ കൂടുതലായ വൈദ്യുതി ആവശ്യകതയാണെന്നതാണ്. ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിച്ചും […]
Read more

കൊലക്കേസിൽ ഒളിവിൽ പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി

മലപ്പുറം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീൻ (50) നെ നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസർഗോഡിൽ നിന്ന് അറസ്റ്റ് ചെയ്തു. 2017 ഏപ്രിൽ 23-നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങൽ ഹസീനയെ പ്രതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന ജമാലുദ്ദീൻ, മഞ്ചേശ്വരം പൈവളികെ പ്രദേശത്ത് […]
Read more

ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യ നായകനായി, രതീഷ് വേഗയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “ഓപ്പറേഷൻ ത്രാൾ” എന്ന അന്വേഷണാത്മക ത്രില്ലർ ചിത്രത്തിന്റെ ആദ്യ ദൃശ്യം പുറത്തിറങ്ങി. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും തുടർന്ന് നടന്ന രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ചിത്രത്തിന്റെ പ്രമേയമാകുന്നു. കശ്മീരിൽ ഉണ്ടായ കോൺവോയ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. മലയാള സിനിമയെ രാജ്യവ്യാപകമായി […]
Read more

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അമിത വൈദ്യുതി ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ ഓവർലോഡായി തകരാറിലാകുന്നതാണ് തടസ്സങ്ങൾക്ക് കാരണമെന്നും, ഓവർലോഡ് സംഭവിക്കുമ്പോൾ വൈദ്യുതി സ്വാഭാവികമായി ട്രിപ്പ് ആകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് സമയം വൈദ്യുതി ഉപയോഗം കുറച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നും മന്ത്രി പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ച് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ പോലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix