Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രംപിന് നേരെയുണ്ടായ വധശ്രമം അപലപിച്ച് പ്രധാനമന്ത്രി മോദി; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ഓർമ്മിപ്പിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അറിയാൻ കഴിഞ്ഞത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ പ്രതികരിച്ചു.

“പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനം ഇല്ല; അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം” എന്നാണ് അദ്ദേഹം കുറിച്ചത്.

വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്താണ് ശനിയാഴ്ച വൈകുന്നേരം വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നർ നടക്കുന്ന സമയത്താണ് ഒരു തോക്കുധാരി വെടിയുതിർക്കിയത്. സംഭവത്തെ തുടർന്ന് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരെ സുരക്ഷാ സംഘം ഉടൻ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Advertisement
WhiteswanTV Footer