ചെന്നൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങളുടെ സൂപ്പൿ സൺഡേ. ആദ്യ മത്സരത്തിൽ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ. പോയിന്റ് പട്ടികയിൽ ഒരേ നിലയിലാണെങ്കിലും (7 മത്സരങ്ങളിൽ 3 ജയം) സമീപകാല ഫോമിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. മുംബൈയ്‌ക്കെതിരായ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ചെന്നൈ ഇറങ്ങുമ്പോൾ, തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാനാണ് ശുഭ്മാൻ ഗില്ലും സംഘവും ലക്ഷ്യമിടുന്നത്.
സീസണിന്റെ തുടക്കത്തിൽ മങ്ങിയെങ്കിലും തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. അവസാന നാല് ഇന്നിംഗ്‌സുകളിൽ നിന്നായി രണ്ട് സെഞ്ചുറികൾ അടിച്ചുകൂട്ടിയ സഞ്ജു തന്നെയാണ് ഇന്നത്തെ മത്സരത്തിലെയും പ്രധാന ആകർഷണം. റാഷിദ് ഖാൻ നയിക്കുന്ന ഗുജറാത്ത് സ്പിൻ നിരയെ സഞ്ജു എങ്ങനെ പ്രതിരോധിക്കും എന്നത് മത്സരഫലത്തെ സ്വാധീനിക്കും.




