കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ക്രിസ്റ്റി പോലീസിൽ കീഴടങ്ങിയത് കൊലപ്പെടുത്തിയ കത്തിയുമായി. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി ആദ്യം വിളിച്ചത് കോഴിക്കോട്ടുള്ള തന്റെ സഹോദരിയെയാണ്. സഹോദരി പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഗീതമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറിലാണ് കേളകം പൊലീസ് സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരഭിച്ചിട്ടുണ്ട്.




