Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പിന്നീട് മോചിതനായ എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതിലധികം വർഷം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ ഒരു സ്വകാര്യ നിയമ കോളേജിൽ ചേർന്ന് നിയമപഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാട്–പുതുച്ചേരി ബാർ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്. 1991-ൽ, 19-ാം വയസ്സിൽ രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടാണ് പേരറിവാളൻ അറസ്റ്റിലായത്. സ്‌ഫോടകവസ്തു […]
Read more

കേരള ഹൗസ് ആർ.സി.ക്കെതിരെ ഇടത് നേതാവിന്റെ ഹർജി

ന്യൂഡൽഹി: സസ്പെൻഷൻ കാലയളവിൽ ദിവസേന ഓഫീസിൽ ഹാജരായി ഒപ്പിട്ട് ജോലി ചെയ്യണമെന്ന ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദേശത്തിനെതിരെ ഹർജി. കേരള ഹൗസിലെ അസിസ്റ്റന്റ് ലൈസൺ ഓഫീസറും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഡൽഹി കൺവീനറുമായ എ. ജയപ്രകാശാണ് ഹർജി സമർപ്പിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് ഹർജി നൽകിയത്. ഏഴ് ദിവസം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്നാരോപിച്ചാണ് ജയപ്രകാശിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഏഴ് ദിവസത്തെ കാഷ്വൽ അവധിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും യാതൊരു […]
Read more

തിരുവനന്തപുരം കോർപറേഷനിലെ 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ഏകദേശം 50 ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായും ഭാഗികമായും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണ ശാലകളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പ്രധാന കാരണം. വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ കേടായ വാൽവ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളും ഇതിനോടൊപ്പം നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം […]
Read more

കോൺഗ്രസ് സ്ത്രീവിരുദ്ധ നിലപാട് പരോക്ഷമായി സമ്മതിച്ച് ശശി തരൂർ; ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ തന്റെ പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് പരോക്ഷമായി സമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെയാണ് ഈ പരാമർശം. അടുത്തിടെ നടന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷം നടന്ന സ്വകാര്യ സംഭാഷണത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞതെന്ന് റിജിജു അവകാശപ്പെട്ടു. “കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമായിരിക്കാം, പക്ഷേ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല” എന്ന […]
Read more

ട്രംപ് പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പ്; പ്രതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്ത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നുസത്കാരത്തിനിടെ വെടിയുതിർന്ന സംഭവത്തിൽ പിടിയിലായ പ്രതി കോൾ തോമസ് അലൻ (31) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയും എൻജിനീയറുമായ ഇയാളുടെ സാമൂഹികമാധ്യമ ഇടപെടലുകളിൽ വർഷങ്ങൾക്കിടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. അധികൃതരുടെ വിവരമനുസരിച്ച്, 2022-ൽ കോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതലായും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ 2024 മുതൽ അവ രാഷ്ട്രീയ വിമർശനങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ട്രംപിനെ വിമർശിക്കുന്നതും അദ്ദേഹത്തെ ഹിറ്റ്‌ലറുമായി […]
Read more

കോഴിക്കോട് വിമാനത്താവള വികസനം; പൂക്കൊളത്തൂരിൽ മലതുരന്ന് മണ്ണെടുപ്പ്

കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ ഭാഗമായി പൂക്കൊളത്തൂർ മേഖലയിൽ 2 കിലോമീറ്റർ പരിധിക്കുള്ളിൽ അഞ്ച് മലകൾ തുരന്ന് മണ്ണെടുക്കുന്നതിൽ പ്രദേശവാസികൾ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടക്കുന്ന മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുന്നറിയിപ്പും നൽകി. മലകൾ തുരന്ന് മണ്ണെടുക്കുന്നത് ശുദ്ധജല ക്ഷാമം, മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾ വഴി മണ്ണ് കടത്തുന്നതും പ്രദേശത്ത് അപകടഭീഷണി ഉയർത്തുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ വാഹന ഗതാഗതം വിദ്യാർഥികളുടെ […]
Read more

ചികിത്സയിലിരിക്കെ വിവാഹ ദിനത്തിൽ വരന് ദാരുണാന്ത്യം

കൊച്ചി: വിവാഹം നിശ്ചയിച്ചിരുന്ന ദിവസം വരൻ മരണപ്പെട്ടു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ മകൻ ജസ്റ്റിൻ വി ജോൺ (32) ആണ് മരിച്ചത്. കിഴക്കേക്കോട്ടയിലെ സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ് ഉടമയായിരുന്നു അദ്ദേഹം. ഇന്നലെ തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നടത്താനിരിക്കെയായിരുന്നു ദുഃഖകരമായ സംഭവം. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹത്തിനു മുന്നോടിയായി നടത്തിയ അത്താഴമൂട്ട് ചടങ്ങിനിടെ ജസ്റ്റിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് […]
Read more

നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്”; വിമർശനവുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്” എന്ന് വിമർശിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടു. വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE AMERICA ACT) നടപ്പാക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. മെയിൽ-ഇൻ ബാലറ്റുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വോട്ടർ ഐഡി നിർബന്ധമാക്കുകയും ചെയ്യുന്ന ഈ നിയമം […]
Read more

ബെംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സുബിൽ പി.ടി. (37), വയനാട് സ്വദേശിയായ അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം […]
Read more

സൈബർ വിദ​ഗ്ധൻ്റെ വീട്ടിലെ കവർച്ച കേസ്; പ്രതി ഡോളർ അനിലും സഹായിയും അറസ്റ്റിൽ

കോഴിക്കോട്: സൈബർ സുരക്ഷാ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്നും 21 പവൻ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഡോളർ അനിൽ പിടിയിലായി. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പോലീസ് കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച സ്വർണം വിറ്റത് ജെയിംസാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് തമിഴ്നാട്ടിലെ ഒളിവിടത്തിൽ നിന്നാണ് ഡോളർ അനിലിനെ പിടികൂടിയത്. ഷിമോഗ സ്വദേശിയായ ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലും പുറത്തുമായി ഏകദേശം നൂറോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ജെയിംസിനെതിരെ വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix