Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കൻ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തി

പത്തനംതിട്ട: ചെങ്ങന്നൂരിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തി. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശി ബിനു ഫിലിപ്പ് (മനു-52)യുടെ മൃതദേഹമാണ് കാഞ്ഞിരമറ്റത്തിന് സമീപം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ജീവനക്കാർ പാളം പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസ്സിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളം വരെ യാത്ര ചെയ്യുന്നതിനിടെ ഇയാൾ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ബിനു ഫിലിപ്പ് പിന്നീട് എവിടെയാണ് […]
Read more

യുദ്ധ പ്രതിസന്ധിയിലും കുലുങ്ങാതെ സൗദി; ഇന്ധന പ്രതിസന്ധിക്കിടെ രക്ഷാകവചമായ വഴി

റിയാദ്: ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിതരണത്തിൽ ആശങ്ക ഉയർന്നപ്പോൾ ലോകത്തിന്റെ ശ്രദ്ധ സൗദി അറേബ്യയിലേക്ക് തിരിഞ്ഞു. ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട് 45 വർഷം മുമ്പ് തന്നെ സൗദി ഒരുക്കിയ “രക്ഷാകവചം” ഇപ്പോൾ നിർണായകമായി മാറുകയാണ്. രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ ആണ് ഈ നിർണായക സംവിധാനം. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്താണ് ഇത് നിർമ്മിച്ചത്. വലിയ യുദ്ധസാഹചര്യങ്ങളിലും എണ്ണ വിതരണം […]
Read more

നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ. ആൻസലനെതിരെ ജാതീയ അധിക്ഷേപം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ആൻസലനെതിരെ ജാതീയ അധിക്ഷേപവുമായി എൻഡിഎ സ്ഥാനാർഥി ചെങ്കല്‍ രാജശേഖരന്‍ നായർ രംഗത്ത്. സ്വന്തം ജാതിയിലുള്ള ചിലർക്കു മാത്രമാണ് ആനുകൂല്യങ്ങൾ നൽകിയതെന്നും, കോളനികളിലെ വോട്ടുകൾ സ്വാധീനിക്കാൻ സഹായങ്ങൾ നൽകി വിജയിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, “സ്വന്തം ജാതിക്കാർക്ക് ജോലി വാങ്ങിക്കൊടുത്തത് ഒഴികെ ആൻസലൻ മറ്റൊന്നും ചെയ്തിട്ടില്ല. ആനുകൂല്യം പ്രതീക്ഷിച്ചാണ് ചിലർ പാർട്ടിയോടൊപ്പം നടക്കുന്നത്. കോളനികളിൽ സഹായങ്ങൾ നൽകി വോട്ടാക്കി മാറ്റുന്ന പ്രവണതയുണ്ട്. അത്തരത്തിലുള്ള ഓഫറുകൾ ഞങ്ങളോടും ആവശ്യപ്പെട്ടെങ്കിലും തങ്ങൾ അത് നിരസിച്ചു,” […]
Read more

പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. ഞെരളത്ത് രാമപൊതുവാളിൻ്റെ മകനായ ഹരിഗോവിന്ദനെ പാണക്കാട്ടെത്തിയപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർക്കണമെങ്കിൽ മുസ്ലിം ലീഗിലേക്കായിരിക്കുമെന്ന ആഗ്രഹം 12 വർഷം മുമ്പ് തന്നെ ഉണ്ടായിരുന്നുവെന്ന് ഹരിഗോവിന്ദൻ പറഞ്ഞു. മുൻപ് ഇടത് വേദികളിൽ സജീവമായിരുന്ന അദ്ദേഹത്തിന് പാർട്ടിയുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ നയങ്ങളോട് എതിരായ നിലപാടിന്റെ ഭാഗമായാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ […]
Read more

പശ്ചിമേഷ്യയിലെ സംഘർഷം; 10,000 സൈനികരെ കൂടി അയയ്ക്കാൻ യുഎസ് പദ്ധതി

വാഷിങ്ടൺ: പെന്റഗണും വൈറ്റ്ഹൗസും പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് ഈ നീക്കം. യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേർണൽ ആണ് വാർത്ത പുറത്തുവിട്ടത്. ട്രംപ് ഭരണകൂടം ഇറാനെതിരെ കരസേനാ നടപടി ഗൗരവമായി പരിഗണിക്കുന്നുവെന്നതിന്‍റെ സൂചനയായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്. കവചിത വാഹനങ്ങൾ ഉൾപ്പെടെ കരസേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പെന്റഗൺ എന്നാണ് വിവരം. ഇതിനകം തന്നെ 5,000 […]
Read more

AIADMK സീറ്റ് വിഭജനത്തിൽ അമർഷം; മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ

ചെന്നൈ: എഐഎഡിഎംകെ-ബിജെപി സീറ്റ് വിഭജനത്തിന് പിന്നാലെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാക്കി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണ് ബിജെപിക്ക് നൽകിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയ അണ്ണാമലൈ, ഇത്തവണ മത്സരിക്കില്ലെന്നും വ്യക്തമാക്കി. “ബാക്കി കാര്യങ്ങൾ മെയ് 4ന് പറയാം” എന്ന നിലപാടിലാണ് അദ്ദേഹം. ഇതിനിടെ അണ്ണാമലൈയെ ഒതുക്കിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അനുയായികൾ രംഗത്തെത്തി. മത്സരിക്കാൻ സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾക്കായി ശ്രമിച്ചില്ലെന്നും, ചില […]
Read more

അച്ഛൻ കോൺഗ്രസിന്റെ ചാവേറാകുന്നത് തനിക്ക് ഇഷ്ടമല്ല; കെ.മുരളീധരന്റെ മകൻ

തിരുവനന്തപുരം: കെ.മുരളീധരൻ കോൺഗ്രസ്‌ “ചാവേറാകുന്നത്” ഇഷ്ടമല്ലെന്ന് മകൻ അരുൺ നാരായൺ വ്യക്തമാക്കി. വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും, യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഒരിക്കൽ തീരുമാനിച്ചാൽ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്നും അരുൺ പറഞ്ഞു. വട്ടിയൂർക്കാവിൽ കെ. മുരളീധരന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ കുടുംബത്തിന് സങ്കടമുണ്ടെന്നും, അത് പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നുവെന്നും അരുൺ പറഞ്ഞു. സ്വന്തം ആശയങ്ങളോട് യോജിക്കാത്ത ഈ തീരുമാനം പദ്മജ തിരിച്ചറിഞ്ഞ് വീണ്ടും തിരികെ വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. […]
Read more

രാജ്യവ്യാപക ഹാക്കത്തോണിന് തിരുവനന്തപുരം സി.ഇ.ടിയിൽ ഇന്ന് തുടക്കം

തിരുവനന്തപുരം: രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ദേശീയതല ഹാക്കത്തോൺ CodeReCET 3.0’ ഇന്ന് ആരംഭിക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30 മുതൽ 29ന് ഉച്ചക്ക് രണ്ട് മണിവരെ പരിപാടി തുടരും. 15-ലധികം സാങ്കേതിക മേഖലകളിൽ നിന്നായി ലഭിച്ച ആയിരത്തോളം രജിസ്ട്രേഷനുകളിൽ നിന്ന് കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 24 ടീമുകളിലായി 84 വിദ്യാർത്ഥികളെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. […]
Read more

ലോറി നിർത്തിയിട്ട കാറിലിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിൽ ​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് കത്തി അപകടം. നിർത്തിയിട്ട കാറിലാണ് ലോറിയിടിച്ചത്. കാറിൽ ഉറങ്ങുകയായിരുന്ന കാർ ഡ്രൈവർ അംബാദാസ് (23) മരണപെട്ടു. ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട ലോറി സിഎൻജിയിൽ ഓടുന്ന കാറിൽ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചു. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
Read more

ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix