Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ജീവനൊടുക്കാൻ ശ്രമം; രക്ഷകരായി സുഹൃത്തും ഡ്രെെവർമാരും

ഇടുക്കി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപമുള്ള അപകടമുനമ്പിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ സുഹൃത്തും നാട്ടുകാരായ ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കുറത്തിക്കുടി സ്വദേശിയായ സനൽ ശശിയാണ് ഏകദേശം 500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലെ അപകടമുനമ്പിലേക്ക് ഇറങ്ങി ജീവനൊടുക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈ. നാഗർ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സനൽ പിൻമാറിയില്ല. തുടർന്ന് സുഹൃത്ത് തന്നെയാണ് അപകടമുനമ്പിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചത്. ഇതിനിടെ യാദൃശ്ചികമായി എത്തിയ മാങ്കുളത്തെ ജീപ്പ് […]
Read more

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; പി ജെ കുര്യൻ

കോട്ടയം: തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ, മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പ്രഖ്യാപിച്ച പ്രസ്താവന പ്രകാരം, യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഉറപ്പിച്ചു. എംപ്ലോയ്മെന്റ് നിർണ്ണയം പാർട്ടിയാണ് നിർവ്വഹിക്കുക, എനിക്ക് ഈ കാര്യത്തിൽ സംശയമില്ല, അദ്ദേഹം വേദിയിൽ നിന്ന് പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ നിർണ്ണയിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. പിജെ കുര്യന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയം […]
Read more

പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് പ്രചരിപ്പിച്ചു; 18 കാരൻ അറസ്റ്റിൽ

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോഫ്ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 18കാരനായ യദുകൃഷ്ണനെ (കരിയോട്, കോമത്തൊടി) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വയനാട് സൈബർ പോലീസ് പിടികൂടി. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മുൻപ് ഇതേ കേസിൽ യുവാവ് അറസ്റ്റിലായിരുന്നെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് നൽകി വിട്ടിരുന്നു. എന്നാൽ, 2026 മാർച്ചിൽ വീണ്ടും ഇയാൾ ഇതുപോലുള്ള കുറ്റകൃത്യം ആവർത്തിക്കുകയും പുതിയ പരാതികൾ ലഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയതുപോലെ, മറ്റ് രണ്ട് ഇൻസ്റ്റാഗ്രാം […]
Read more

ഓൺലൈനിൽ സാധനം വിറ്റ് പണമുണ്ടാക്കാം; എന്താണ് ഡ്രോപ്പ്ഷിപ്പിങ്

ഡ്രോപ്പ്ഷിപ്പിങ് മലയാളികൾക്ക് കൂടുതൽ പരിചിതമല്ലാത്ത ഒരു ഓൺലൈൻ ബിസിനസ് മോഡലാണ്. ഒരു ഉൽപ്പന്നം പോലും കൈകൊണ്ട് തൊടാതെ മാത്രം വിറ്റ് ലാഭം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇപ്പോൾ കേരളത്തിലെ യുവാക്കൾക്കിടയിലും ഇത് ശ്രദ്ധേയമായി വളരുകയാണ്. കോവിഡിനു ശേഷം ഓൺലൈൻ ഇൻവെസ്റ്റ്‌മെന്റ്, യൂറോപ്പിലേക്കോ യൂട്യൂബ് ചാനലുകൾ തുടങ്ങിയവയിലൂടെ ധന സമ്പാദനത്തിലേക്ക് പലരും കാൽവെച്ചിട്ടുണ്ടെങ്കിലും, ഡ്രോപ്പ്ഷിപ്പിങ് പ്രായോഗികമായി പിന്തുടരുന്നവർ വളരെ കുറവാണ്. അതിൽ നിന്നുതന്നെ ജിന്റോ ടോണി വിജയത്തിലേക്ക് എത്തി, ഇന്റർനാഷണൽ ഡ്രോപ്പ്ഷിപ്പിങ്ങിലും ജെവികോം ബിടുബി എന്ന ബ്രാൻഡിന്റെ […]
Read more

എംഡിഎംഎയുമായി 6 പേർ പിടിയിൽ

കണ്ണൂർ: ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്. കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

ഹിന്ദു, സിഖ്, ബുദ്ധ മതത്തിലുള്ളവർക്ക് മാത്രമേ പട്ടികജാതി പദവി ലഭിക്കൂ; സുപ്രീംകോടതി നിർണായക വിധി

ഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ എന്നിവയൊഴികെ മറ്റ് മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടിക ജാതിയ്ക്ക് ലഭിക്കുന്ന സംരക്ഷണം ലഭിക്കില്ലെന്ന് നിർണായക വിധിയുമായി സുപ്രീംകോടതി. ഹിന്ദു, സിഖ്, ബുദ്ധ മതത്തിലുള്ളവർക്ക് മാത്രമേ പട്ടിക ജാതി പദവിക്ക് അർഹത ഉള്ളൂവെന്നും കോടതി വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് മാറിയ ശേഷം പട്ടികജാതി പീഡനം ഉന്നയിച്ചാല്‍ നിലനില്‍ക്കില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. പട്ടികജാതി പീഡന നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കിയ ആന്ധ്രാ ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി.
Read more

” വവ്വാൽ ” ക്യാരക്ടർ പോസ്റ്റർ

ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ അഭിമന്യു സിങ് ഇനി മലയാളത്തിലെ നായക തുല്യ വേഷത്തിലെത്തുന്ന സിനിമയാണ് വവ്വാൽ. അതുകൊണ്ട് തന്നെ അഭിമന്യു സിംഗിന്റെ വേഷപ്പകർച്ച മലയാള സിനിമയെ ആവേശത്തിലാക്കും എന്ന് വിശ്വസിക്കാം. തീയേറ്റർ ഇളക്കിമറിക്കുവാനുള്ള ഒത്തിരി ഘടകങ്ങൾ ഈ സിനിമയിലൂടെ സ്‌ക്രീനിൽ നിങ്ങള്ക്ക് കാണുവാൻ സാധിക്കും എന്ന് കോൺഫിഡന്റോടെ അണിയറ പ്രവർത്തകർ പങ്കു വക്കുന്നൂ. ഒരു അപ്ഡേഷനും ശ്രദ്ധിക്കുന്നവരുടെ മനസിലും അത് അടിവരയിട്ടുറപ്പിക്കാൻ സാധിക്കുന്നൂ എന്നുതന്നെ പറയാം. മലയാള സിനിമയിൽ […]
Read more

ബാലുശ്ശേരിയിൽ ഇത്തവണ സി.പി.എം നിലനിൽക്കുമോ അതോ കോൺഗ്രസ്സോ

കോഴിക്കോട്: തെരഞ്ഞെടുപ്പ് അങ്ങനെ ചൂടുപിടിച്ച് തുടങ്ങുമ്പോൾ കോഴിക്കോട് ജില്ലയിൽ തന്നെ കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ബാലുശ്ശേരി. സ്ഥാനാർത്ഥികളും ഒട്ടും ആവേശം കുറയാതെ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. മറ്റ് മണ്ഡലങ്ങളെ വച്ച് നോക്കുമ്പോള്‍ ഇത്തവണ ഇടതിലും വലതിലും യുവ സാന്നിധ്യങ്ങളാണ് ബാലുശ്ശേരിയില്‍ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും കൂടിയുണ്ട്. സീറ്റ് നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരികെ പിടിക്കാൻ യുഡിഎഫും, ചിത്രത്തിൽ ഇല്ലെങ്കിലും പ്രതീക്ഷ ഒട്ടും കുറയാതെ എൻഡിഎയും എത്തുമ്പോൾ തെരഞ്ഞെടുപ്പ് ബാലുശ്ശേരിയിൽ കൊഴുക്കും. ജില്ലയിൽ […]
Read more

കണ്ണൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്ടിച്ചു

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ കുത്തിത്തുറന്ന് ഏകദേശം 50 പവൻ സ്വർണം മോഷണം പോയി. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. പെരുന്നാളിനോടനുബന്ധിച്ച് വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തായത്. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read more

11 വര്‍ഷത്തെ ജയിൽവാസം; മാവോയിസ്റ്റ് രൂപേഷ് മോചിതനാകുന്നു

തൃശൂര്‍: മാവോയിസറ്റ് രൂപേഷിന് ജയില്‍ മോചനം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചനം ലഭിക്കുന്നത്. ഉടുമല്‍പ്പേട്ട് കോടതിയില്‍ നിന്നുകൂടി ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. 43 യുഎപിഎ കേസുകളാണ് മാവോയിസ്റ്റ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. 15 ലധികം കേസുകളില്‍ നടപടി അവസാനിപ്പിച്ചു. കറുമത്താപ്പേട്ടിയില്‍ നിന്നാണ് രൂപേഷ് പിടിയിലായത്. ഇവിടെ നിന്നും ചായകുടിക്കുന്നതിനിടെയാണ് 11 വര്‍ഷം മുമ്പ് പിടിയിലായത്. ഒപ്പം അറസ്റ്റിലായ ഭാര്യ ഷൈന പിന്നീട് ജയില്‍ മോചിതയായിരുന്നു. അഞ്ച് പേരായിരുന്നു ഇവരുടെ സംഘത്തില്‍ അന്നുണ്ടായിരുന്നത്. രൂപേഷ് മാത്രം ജയിലില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix