Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

പ്രവർത്തനം തുടങ്ങാത്ത ആശുപത്രി വളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാർക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സമീപ ദിവസങ്ങളിൽ പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചും പരിസരത്തെ […]
Read more

ഹരിപ്പാട് വിദ്യാർഥിക്ക് ക്രൂരമർദനം; പ്രണയം നിരസിച്ചതിന് ക്വട്ടേഷനെന്ന് കുടുംബം

ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രണയം നിരസിച്ചതിനെത്തുടർന്നുള്ള ക്വട്ടേഷനാണെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബം. മർദനത്തിന് പിന്നിൽ പ്ലസ് വൺ വിദ്യാർഥിനിയാണെന്നാണ് കുട്ടിയുടെ അമ്മയുടെ ആരോപണം. പെൺകുട്ടിയുടെ സുഹൃത്തായ 19കാരൻ ക്വട്ടേഷൻ ഏറ്റെടുത്തെന്നും തുടർന്ന് പതിനാറോളം പേരടങ്ങുന്ന സംഘം കുട്ടിയെ ക്രൂരമായി മർദിച്ചെന്നുമാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. അതേസമയം, ഇത്തരം ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം.
Read more

ടിവിഎസ് ക്രെഡിറ്റിന്റെ അറ്റാദായം 19 ശതമാന വളർന്ന് 243 കോടി രൂപയിലെത്തി

കൊച്ചി: ടിവിഎസ് വെണുവിന്റെ ഭാഗവും രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വായ്പാ വിതരണത്തിൽ 31 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകെ വരുമാനം 14 ശതമാനം വർധിച്ച് 2,029 കോടി രൂപയിലെത്തിയപ്പോൾ അറ്റാദായം 19 ശതമാനം വളർച്ചയോടെ 243 കോടി രൂപയായി. 2026 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പാ ആസ്തി 33,818 […]
Read more

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി വിലക്കിയ ചട്ടം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയ ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 2024ൽ കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് സോഫി ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ, ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സോഫി ഹൈക്കോടതിയെ സമീപിച്ച് ചട്ടത്തിന്റെ ഭരണഘടനാ […]
Read more

രാത്രികാല വൈദ്യുതി പ്രതിസന്ധി; 270 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഹ്രസ്വകാല കരാർ പ്രകാരം അഞ്ച് കമ്പനികളിൽനിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകി വൈദ്യുതി വാങ്ങാം. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകാൻ പാടില്ലെന്ന കർശന നിബന്ധനയോടെയാണ് കമ്മീഷൻ കരാറിന് അംഗീകാരം നൽകിയത്. പി.ടി.സി ഇന്ത്യ ലിമിറ്റഡ്, […]
Read more

സൗദിയിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയത് നവംബർ 14 വരെ നീട്ടി

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കാണ് നിയന്ത്രണം ബാധകമാകുക. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇൻഡിഗോ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇൻഡിഗോയുടെ അറിയിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ […]
Read more

പാലക്കാട് രണ്ട് കുഞ്ഞുങ്ങളുടെ മരണം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 29നാണ് അഞ്ചുവയസ്സുകാരി ജെനിഫറിനെയും മൂന്നുവയസ്സുകാരനായ സഹോദരൻ റോബിനെയും വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. […]
Read more

നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവർ നൽകിയെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവർ മരുന്ന് വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, […]
Read more

തമിഴ്‌നാട്ടിൽ വിദ്യാർഥികളുടെ ഭക്ഷണ അലവൻസ് വർധിപ്പിച്ചു; സ്കൂൾ വിദ്യാർഥികൾക്ക് 1,800 രൂപ, കോളേജ് വിദ്യാർഥികൾക്ക് 2,000 രൂപ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് വർധിപ്പിച്ചു. പിന്നാക്ക, ഏറ്റവും പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പുകൾക്കു കീഴിലുള്ള ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുതുക്കിയ നിരക്കനുസരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 1,800 രൂപ ലഭിക്കും. നേരത്തേ ഇത് 1,400 രൂപയായിരുന്നു. കോളേജ് വിദ്യാർഥികളുടെ അലവൻസ് 1,500 രൂപയിൽനിന്ന് 2,000 രൂപയായും ഉയർത്തി. സ്കൂൾ വിദ്യാർഥികൾക്ക് 400 രൂപയുടെയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുടെയും വർധനയാണ് വരുത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള […]
Read more

വഖഫ് ബോർഡ് പുനഃസംഘടന വിവാദം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം അറിയിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോടിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമകാലിക വിഷയങ്ങളും ചർച്ച ചെയ്തതായി നേതൃത്വം വ്യക്തമാക്കി. സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹമായ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix