Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: GREESHMA JOSHI

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്: സംഭവം പാലക്കാട്

പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും യുവാവ് വീട്ടില്‍ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷാണ് അക്രമം നടത്തിയത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ […]
Read more

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ ചില വെട്ടിനിരത്തലുകള്‍ നടത്തിയാണ് സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും AIYF മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന […]
Read more

എം.കെ.മുനീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോ. എം.കെ.മുനീര്‍ എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ആരോഗ്യാവസ്ഥ വിദഗ്ധരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. കൊടുവള്ളി മണ്ഡലത്തില്‍ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയാണ് മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Read more

മലപ്പുറത്ത് അവധി എടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം

മലപ്പുറം: സ്‌കൂളില്‍ അവധി എടുത്തതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസ് (BYKHS) ലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി പറയുന്നു. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു അടിച്ചത്. ബസ് കിട്ടാത്തത് കൊണ്ട് സ്‌കൂളില്‍ പോയിരുന്നില്ലെന്നു വിദ്യാര്‍ഥിയും രക്ഷിതാവും പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മര്‍ദമേറ്റതിന്റെ വേദന ഇപ്പോഴും ഉണ്ടെന്നു വിദ്യാര്‍ത്ഥി പറഞ്ഞു. അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കല്പകഞ്ചേരി പൊലീസില്‍ […]
Read more

വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇനി ആധാര്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ തിരുത്താനും ഇനി ആധാര്‍ കാര്‍ഡ് ഒരു രേഖയായി ഉപയോഗിക്കാം. വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടര്‍മാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകള്‍ക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാര്‍ കാര്‍ഡ് പരിഗണിക്കുന്നത്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ് […]
Read more

തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

തവനൂര്‍: മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസി. പ്രിസന്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി ബര്‍സാത്ത് (29) ആണ് മരിച്ചത്. താന്‍ മരിക്കുകയാണെന്ന സന്ദേശം ഇന്നലെ രാത്രി ബര്‍സത്ത് തന്റെ സഹോദരന് വാട്‌സാപ്പില്‍ അയച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് സഹോദരന്‍ മെസ്സേജ് കണ്ടത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. ബര്‍സത്ത് ഇന്നലെ പകല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു. പിന്നീട് […]
Read more

സിക്കിമില്‍ കനത്ത മണ്ണിടിച്ചില്‍; നാല് മരണം

യാങ്‌ടോക്: സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പര്‍ റിമ്പിയില്‍ കനത്ത മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പര്‍ റിമ്പിയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയില്‍പ്പെട്ടവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഹ്യൂം നദിക്ക് കുറുകെ താല്‍ക്കാലികമായി […]
Read more

അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം; കസ്റ്റഡി മര്‍ദനമെന്ന് ആവര്‍ത്തിച്ച് പിതാവ്

പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം കസ്റ്റഡി മര്‍ദനമെന്ന് ആവര്‍ത്തിച്ച് പിതാവ്. നീതി ലഭിക്കുംവരെനിയമ പോരാട്ടം തുടരുമെന്ന് അച്ഛന്‍. പാര്‍ട്ടി രഹസ്യങ്ങള്‍ ജോയല്‍ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മര്‍ദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിഎം നേതാക്കളുടെ തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ ജോയലിനെ മര്‍ദിച്ചത്. ജോയലിനെ സിപിഎം പുറത്താക്കിയിട്ടില്ല. പുറത്താക്കിയെന്ന് സിപിഎം പറയുന്നത് കള്ളമാണെന്നും ജോയലിന്റെ അച്ഛന്‍ കെ കെ ജോയ്കുട്ടി പറഞ്ഞു. നീതി ലഭിക്കും വരെ നിയമ […]
Read more

UTI ലാര്‍ജ് ക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ആഗസ്റ്റ് 31-ന് 25.87 കോടി രൂപയായി വളര്‍ന്നു. 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യ ഇക്വിറ്റി-ഓറിയന്റഡ് ഫണ്ടാണ്. കൂടാതെ നിക്ഷേപകര്‍ക്ക് 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്ന ചരിത്രം ഇതിന് ഉണ്ട്. വലിയ കമ്പനികളില്‍ പ്രധാനമായും നിക്ഷേപം […]
Read more

ആമസോണ്‍ പേയും ICICI ബാങ്കും തമ്മിലുള്ള പങ്കാളിത്തം പുതുക്കി

കൊച്ചി: ആമസോണ്‍ പേയും ഐസിഐസിഐ ബാങ്കും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം പുതുക്കി. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതും ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡാണ് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. 2025 ഒക്ടോബര്‍ 11 മുതല്‍ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിദേശ നാണയ ഇടപടുകള്‍ക്കുള്ള സര്‍ചാര്‍ജ് കുറയ്ക്കും. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ വഴി ഷോപ്പിംഗിനും ട്രാവല്‍ ബുക്കിംഗുകള്‍ക്കും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് തുടര്‍ന്നും ലഭിക്കും. പ്രൈം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix