Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

ഏകദിന ലോകകപ്പ്, സെലക്ടർമാർ ഐപിഎൽ വേദികളിലേക്ക്,സഞ്ജുവിനും നിർണ്ണായകം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ഒക്ടോബർ നവംബർ മാസങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് .ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയിട്ടുണ്ട് . വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനവും സെലക്ടർമാർ ഗൗരവത്തോടെ തന്നെ നിരീക്ഷിക്കും. എസ്.എസ് ദാസ്, ആർ.പി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കപെടും. പട്ടികയിലുള്ള താരങ്ങളുടെ […]
Read more

18-45 പ്രായക്കാർക്കിടയിൽ ഹൃദയാഘാതം; സംസ്ഥാനത്തു മരണപ്പെട്ടത് 18,000 പേർ

കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 18,000 പേർ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ .ഹരിയാനയിലെ നിയമസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പൊതുജനാരോഗ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ് . 2020 മുതൽ ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായിരുന്നു.കോവിഡ്-19 അണുബാധയുമായോ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളുമായോ ഇതിന് ബന്ധമുണ്ടോ എന്ന, കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആശങ്ക അറിയിച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . 18-45 വയസ്സുവരെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പ്രധാന കാരണം രോഗനിർണയം നടത്താത്ത ഹൃദ്രോഗങ്ങളാണെന്നാണ് […]
Read more

അടി തീരുന്നില്ല; ലീഗ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കാൻ കോൺഗ്രസ് റിബൽ

കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിൽ നിന്നും ചലിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റിനെ വിമത സ്ഥാർത്തിയാക്കും. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. ഇതിന്റെ തൊട്ടു പിന്നാലെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ […]
Read more

അടൂർ പ്രകാശ് പ്രത്യേക സാമുദായിക സംഘടനയുടെ ‘പോപ്പ്’; ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടും . സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെ നേതൃത്വത്തിനെതിരെ അതിരൂക്ഷമായി വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് . വർഷങ്ങളായി പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച ഒരു സ്ഥാനാർത്ഥി പട്ടിക ഇതിന് മുൻപ് പുറത്തുവിട്ടിട്ടില്ലെന്നും യുവാക്കളെ പാർട്ടിക്കുള്ളിൽ മനഃപൂർവ്വം തഴയുകയാണ് നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്‌ഡിപിഐ താൽപ്പര്യപ്രകാരമാണെന്ന ആരോപണവും […]
Read more

എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒൻപത് വർഷം മുൻപ് നടന്ന എടിഎം ഇടപാടിൽ നടന്ന പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും അതെ തുടർന്നുണ്ടായ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് മുൻനിർത്തിയാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതായി വന്നത് . ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ഒരു എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനായി കാർഡ് ഇട്ട് പിൻ […]
Read more

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ടത് വിതരണ കമ്പനിക്കാർ; പുതിയ നീക്കവുമായി കേന്ദ്രം

തിരുവനന്തപുരം: വൈദ്യുതിബിൽ പരിധിയിൽ കൂടിയാൽ പരിഹരിക്കാൻ സംവിധാനം ഒരുങ്ങുന്നു. ബില്ലുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ അതു കണ്ടെത്തുവാനും പരിഹരിക്കുവാനും കെ.എസ്.ഇ.ബി. പോലുള്ള വിതരണ കമ്പനിക്കാരോട് ഉത്തരവിട്ട് കേന്ദ്രം.നിലവിൽ അമിതബിൽ കിട്ടിയാൽ അത് ചൂണ്ടികാണിക്കേണ്ടതും പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. പരാതി പരിഹരിക്കുന്നതുവരെ അതിനു മുൻപുള്ള ബില്ലുകളിലെ ശരാശരി തുക തന്നെ അടച്ചാൽമതിയെന്നാണ് അറിയിപ്പ് . ആദ്യമായാണ് ഇത്തരമൊരു അവകാശം ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഒരു ഉപഭോക്താവിന്റെ ആറ് ബില്ലുകളുടെ കാലഘട്ടത്തിൽ ഏതെങ്കിലും ബിൽ ശരാശരിയെക്കാൾ അഞ്ച് മടങ്ങ് കൂടിയാലോ അഞ്ചിലൊന്നായി കുറഞ്ഞാലോ […]
Read more

പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം: ജി സുധാകരന്‍

ആലപ്പുഴ: പിണറായി വിജയനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന ജി സുധാകരന്‍ രംഗത്തെത്തി .പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം: ജി സുധാകരന്‍ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആയാൽ സന്തോഷമാണ്. പക്ഷെ മൂന്നാം തവണ പിണറായി അധികാരത്തിൽ എത്തില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ ജനം എൽഡിഎഫി ന് വോട്ട് ചെയ്യില്ല എന്നും താൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സുധാകരൻ പറഞ്ഞു .യുഡിഎഫ് പിന്തുണയ്ക്കും. അത് സ്വീകരിക്കുമെന്നും […]
Read more

പുതുചരിത്രം കുറിച്ച് ‘സ്‌പൈഡർമാൻ; ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ

ആഗോളതലത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ട്രെയിലർ. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ട്രെയിലർ കണ്ടത് 71.8 കോടി കാഴ്ച്ചക്കാർ . സോണി പിക്ചേഴ്സാണ് ട്രെയിലർ പുറത്തിറക്കിയത്. ഇതോടു കൂടി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ച് എന്ന ബഹുമതിയും ഈ ചിത്രത്തിൻറെ പേരിലായി .പല വമ്പൻ ചിത്രങ്ങളും നേടിയ റെക്കോർഡുകളെ തകർത്തുകൊണ്ടാണ് സ്പൈഡർമാന്റെ ഈ കുതിപ്പ്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ […]
Read more

ഒരുവർഷം മുമ്പ് മരിച്ചു; പക്ഷെ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങി വാൽ കിൽമർ

ന്യൂയോർക്ക്: മരിച്ചതിനു ശേഷം സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങി അമേരിക്കൻ നടനായ വാൽ കിൽമർ. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയാണ് കിൽമറുടെ തിരിച്ചു വരവ്.കോർട്ടേ വൂർഹീസ് സംവിധാനം ചെയ്യുന്ന ‘അസ് ഡീപ്പ് അസ് ദ ഗ്രേവ്’ എന്ന സിനിമയിലാണ് കിൽമർ എത്തുന്നത്. മരിക്കുന്നതിന് അഞ്ചുവർഷം മുൻപ് തന്നെ ഈ സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ കിൽമർ ഒപ്പുവെച്ചിരുന്നു. പക്ഷേ, തൊണ്ടയിലെ അർബുദത്തിന്റെ ചികിത്സയെ തുടർന്ന് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല . 2025 ഏപ്രിലിൽ 65-ാം വയസ്സിലാണ് കിൽമർ മരണപ്പെടുന്നത് . എന്നാൽ, […]
Read more
Advertisement
WhiteswanTV Footer