Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസെടുത്ത്‌ വനിതാ പോലീസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. യാത്രക്കിടയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതി. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിയാണ് അതുലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയും അതുലും 2018 മുതല്‍ സൗഹൃത്തുക്കളാണ്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയത്. നിലവിൽ അതുൽ ഒളിവിലാണ്.
Read more

സഞ്ജുവും ചെന്നൈയും വീണു; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്. തുടർച്ചയായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കൊതിച്ച ആരാധകർക്കും […]
Read more

വനിതാ സംവരണ ബിൽ ;ഇന്ത്യാ സഖ്യത്തിനെതിരേ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി:വനിതാ സംവരണ ബില്ലിൽ പാർലിമെന്റിൽ വാക്‌പോര് മുറുകുയാണ്. ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം. എന്നാൽ ഉപാധികൾ വെച്ച് പ്രകതിപക്ഷം അതിനെ എതിർത്തുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വനിതാ ശാക്തീകരണം നടപ്പാക്കുക എന്ന എൻഡിഎയുടെ ലക്ഷ്യത്തെയാണ് പ്രതിപക്ഷം തടയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2029 തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more

സൂര്യകുമാറിന് ശേഷം ആര്? ശ്രേയസ് നയിച്ചാലോ ?

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ ആര് നയിക്കുമെന്നുള്ള ചോദ്യം ഉയർന്നിട്ട് കുറെയേറെ കാലമായി. ടി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചത് സൂര്യകുമാറിനെ ക്യാപ്റ്റൻസിയിലായിരുന്നു. ഇതോടെ ഈ ചോദ്യം വീണ്ടും ശ്കതമായി ഉയർന്നുവരികയാണ്. അതിനിടെ, ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി കൊണ്ടുവരാൻ ബിസിസിഐയുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ, ഗില്ലിന്റെ മോശം പ്രകടനം മൂലം മിലെ സ്ഥാനം തന്നെ നഷ്ടമായിരുന്നു. സൂര്യകുമാറിന് ശേഷം ശ്രെയസ് അയ്യർ നയിക്കട്ടെ എന്ന ആലോചനയുമുണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ. ഐപിഎല്ലിൽ തുടർച്ചയായി പഞ്ചാബിന്റെ […]
Read more

തിമിരി ബോംബേറ് കേസ്; ശിക്ഷ വിധി നാളെ നടപ്പാക്കും

കണ്ണൂര്‍: തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. 10 സിപിഐഎം പ്രവർത്തകരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. 2011 നവംബര്‍ 27 നായിരുന്നു കേസിനാസ്പദഹമായ സംഭവം. കുറ്റക്കാരായവർക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക.
Read more

രാഹുലിന്റെ ഇരട്ട പൗരത്വം; അന്വേഷിണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിരാണ് ഹർജി നൽകിയത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ശിശിർ […]
Read more

മാനദണ്ഡങ്ങള്‍ ലംഘിച്ചു;രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് പിഴ ചുമത്തി ബിസിസിഐ

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ഡഗൗട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് പിഴ ചുമത്തി ബിസിസിഐ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിച്ചത്. പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച് ഡഗൗട്ടിൽ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും മൊബൈല്‍ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. […]
Read more

ഡേറ്റിംഗ് ആപ്പുകളിലൂടെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിൽ

ന്യൂഡൽഹി: ഏഴ് വർഷമായി സോഷ്യൽ മീഡിയകളിലൂടെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിലായി. ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി 500-ൽ അധികം സ്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. 35-കാരനായ ആനന്ദ് കുമാറെന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തട്ടിപ്പിനായി 30-ൽ അധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ ഉണ്ടാക്കിയത്. ഓരോന്നിലും പല ഐഡന്റിറ്റികളിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇരകളായ ഒരു സ്ത്രീയെപ്പോലും നേരിൽ കാണാതെയാണ് […]
Read more

വിജയ്‌ക്കെതിരെ പ്രകാശ് രാജ്; രാഷ്ട്രീയം വേറെ, സിനിമ വേറെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ,നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്. സിനിമയും രാഷ്ട്രിയവും രണ്ടാണെന്നും, സിനിമയിൽ ചെയ്യുന്ന റോളുകൾക്ക് താൻ വിസിലടിക്കാം, പക്ഷെ നാട് വിട്ടുകൊടുക്കില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. […]
Read more

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിക്കുകയിരുന്നു ഇദ്ദേഹം. മൃതദേഹം നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer