Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

കെ സിയെ പുകഴ്ത്തിയ സുധാകരന്റെ പോസ്റ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്നാണ് ബ്രിട്ടാസിന്റെ ആരോപണം. കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും ബ്രിട്ടാസ് പരിഹസിച്ചു. […]
Read more

നിതിന്‍ രാജിന്റെ മരണം; ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ.റാമിനെ പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനമെടുത്തു. നിതിന്റെ മരണത്തിൽ ശ്കതമായ പ്രതിഷേധമായിരുന്നു വിദ്യാർത്ഥികൾക്ക് ഇടയിൽ. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ട് വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും കൂടി കണക്കിലെടുത്താണ് റാമിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത്. നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന റാം ഒളിവിലാണ്.
Read more

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ അടിച്ച സംഭവം; കേസെടുത്തു പോലീസ്

തിരുവനന്തപുരം: കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് കസേര കൊണ്ട് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ബാലചന്ദ്രൻ. ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത്കൊണ്ട് കാണികളുടെ ഇടയിലൂടെ മുന്നിലേക്ക് കയറി നൃത്തം ചെയ്യുകയായിരുന്നു ബാലചന്ദ്രൻ. അതിനിടെ സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ബാലചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതിയെക്കുറിച്ചുളള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ […]
Read more

ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി;സഞ്ജു പുറത്തായി

ബെംഗളൂരു: ബെംഗളൂരു ലക്‌നൗ മത്സരത്തിന് പിന്നാലെ റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോഹ്ലി പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഇംപാക്ട് പ്ലെയറായിട്ടാണ് കോഹ്ലി മത്സരത്തിനിറങ്ങിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്ലി ഒരു ഇംപാക്ട് പ്ലെയര്‍ ആയി കളത്തിലിറങ്ങുന്നത്. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ […]
Read more

ചെന്നൈയ്ക്ക് തിരിച്ചടി; ഖലീല്‍ അഹമ്മദിന് മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുന്നതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊൽക്കത്തയുമായ നടന്ന മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ […]
Read more

ഉത്ത‍ർപ്രദേശിൽ ശസ്ത്രക്രിയ മാറി ചെയ്തു; 71 കാരി മരണപെട്ടു

ലക്ക്നൗ: ഉത്തരപ്രേദേശിൽ ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് 71 കാരി മരണപെട്ടു. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയാണ് മരിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററിലാണ് സംഭവം. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് വിധേയായ 71 കാരിക്ക് തുടയിൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7നു ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായിയിരുന്നു. പിന്നീട് മാർച്ച് 18-ന് മറ്റൊരു […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; പ്രതികരിച്ച് മുരളീധരന്‍:നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞത്തോടെ, ഫല പ്രഖ്യാപനത്തിനും മുൻപും വീണ്ടും മുഖ്യമന്ത്രി ചർച്ചകളിലാണ് യുഡിഫ്. മുഖ്യമന്ത്രി ആകാനും, വകുപ്പ് മന്ത്രിമാരകനുമൊക്കെ കച്ചകെട്ടിയിരിക്കുകയാണ് പല നേതാക്കന്മാരും. അതിനിടെ, മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ല, വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കരുതെന്നാണ് മുരളീധരൻ പറഞ്ഞത്. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നതായും മുരളീധരൻ […]
Read more

നിതിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

കണ്ണൂര്‍: കണ്ണൂർ ദന്തല്‍ കോളേജിൽ മരണപ്പെട്ട നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യം ഉന്നയിച്ചു റാമിന്റെ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളിൽ നിന്നും പരാതികള്‍ ശേഖരിച്ച് വരികയാണ്. പ്രത്യേക മെയില്‍ ഐ ഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിക്കുന്നത്. 150 ലേറെ പരാതികളാണ് ഇതുവരെ അധ്യാപകര്‍ക്കെതിരെ ലഭിച്ചത്. റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വൈറ്റ് കോട്ട് […]
Read more

വനിതാ സംവരണ ബില്‍ ഉപാധികളില്ലെങ്കിൽ വോട്ടുചെയ്യും: ആനി രാജ

ന്യൂഡൽഹി: ഉപാധികളില്ലാതെ വനിതാ സംവരണ ബിൽ അവതരിപ്പിച്ചാൽ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ. അനാവശ്യമായ ഉപാധികളാണ് ബില്ലിൽ ഉള്ളതെന്നും സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു. മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023-ല്‍ വനിതാസംവരണ ബിൽ പാസാക്കിയത്. ബില്‍ പാസാക്കിയതിന് ശേഷമാണ് 2024-ല്‍ തെരഞ്ഞെടുപ്പ് നടന്നത്. അതിനുമുന്‍പ് പാർലമെന്റിൽ 14 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. 2024-ലെ തെരഞ്ഞെടുപ്പില്‍ ഇത് 13 ശതമാനമായി കുറഞ്ഞു. ഇത്തരത്തിൽ […]
Read more

അനുമതിയില്ലാതെ റോഡ് ഷോ; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുത്തു പോലീസ്. ചെന്നൈ മാമ്പലം പൊലീസാണ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെയാണ് വിജയ് റോഡ് ഷോ നടത്തിയത്. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ […]
Read more

Recent News

Advertisement
WhiteswanTV Footer