Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

ഉറങ്ങിക്കിടന്ന അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: ഉറങ്ങിക്കിടന്ന സ്വന്തം അമ്മയുടെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് 37 വയസ്സുള്ള മകൻ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട പോലീസ് അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ തന്നെയാണ് […]
Read more

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്ത്

കണ്ണൂർ: നാടിനെ ഏറെ നടുക്കിയ ദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ. ഇപ്പോഴിതാ, നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് കൂടിക്കാഴ്ച്ചയിലെ ചർച്ച വിഷയം. കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആ​ഗ്രഹം. കയറി താമസത്തിൻ്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒരോന്നായി സർക്കാർ തിരികെ തന്നെന്നും […]
Read more

മദ്യപിച്ച് വാഹനമോടിച്ചു അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ അറസ്റ്റിൽ. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ ആണ് സംഭവം. മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ വാർണറെ […]
Read more

സഞ്ജു സാംസൺ യുവരാജ് സിങിനെ പോലെ: വീരേന്ദര്‍ സെവാഗ്

രാജസ്ഥാനിൽ നിന്നും വമ്പൻ ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ചേട്ടന്റെ ബാറ്റിംഗ് കാണാൻ ആരാധകർ ഏറെ കാത്തിരിപ്പിലായിരുന്നു. എന്നാൽ,കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആറ്, രണ്ടാം മത്സരത്തിൽ ഏഴ്, മൂന്നാം മത്സരത്തിൽ എട്ട് എന്നിങ്ങനെ വെറും 22 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ സിഎസ്കെയ്ക്കായി സമ്പാദിക്കാനായത്. ഈ സാഹചര്യത്തിൽ ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത് എത്തിയിരിക്കുകയാണ്. […]
Read more

കല്യാണം ക്ഷണിക്കാനെത്തിയ 60കാരൻ കിണറ്റിൽ വീണു

ശ്രീകണ്ഠാപുരം: കല്യാണം ക്ഷണിക്കാനായി പോയപ്പോൾ നായ കുരച്ചുകൊണ്ടു ചാടി 60 കാരന് കിണറ്റില്‍ വീണ് പരിക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലായിരുന്നു സംഭവം. ഇയാളുടെ കൈക്ക് സാരമായ പരുക്കുണ്ട്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചു.
Read more

സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു

റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു. താൽക്കാലികമായി നിർത്തിവെച്ച ഗതാഗതം, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുനരാരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ അടച്ചിട്ടിരുന്ന കിംഗ് ഫഹദ് കോസ്‌വേ ഉച്ചയോടെയാണ് വീണ്ടും തുറന്നത്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രണവിധേയമായതായും കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിലായതായും കിംഗ് ഫഹദ് കോസ്‌വേ ജനറൽ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു പ്രധാന കരമാർഗ്ഗമാണ്.
Read more

നിയമസഭ തെരഞ്ഞെടുപ്പ്; മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്തുമായി കോഴിക്കോട് ജില്ല

കോഴിക്കോട്: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും. എല്ലാ ബൂത്തിലും ഭിന്നശേഷിക്കാര്‍ക്കായി സൗകര്യമൊരുക്കാന്‍ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചിട്ടുണ്ട്. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ എന്നിവരെയാണ് ബൂത്തില്‍ സന്നദ്ധസേവനത്തിനായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും. ആവശ്യപ്പെട്ടാല്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് […]
Read more

ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു; 54 കാരന് 11 വര്‍ഷം കഠിന തടവ്

മലപ്പുറം: പതിനാല് കാരിയെ ബസിൽ വെച്ച് ശല്യം ചെയ്ത 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക കഠിന തടവും അനുഭവിക്കണം.പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ […]
Read more

സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തും;ഡല്‍ഹി ആരാധകർ കാത്തിരിപ്പിൽ

ന്യൂഡൽഹി: ഐപിൽ ആവേശങ്ങൾ തകർക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ആരാധകർ ഒരു നീണ്ട കാത്തിരിപ്പിലാണ്. പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഡൽഹി ക്യാപിറ്റൽസിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ഇനിയും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഏപ്രിൽ 20ഓടെയായിരിക്കും ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് തിരിച്ചുവരുന്നത്. അതിനു മുൻപേയുള്ള മൂന്ന് മത്സരങ്ങളിലും സ്റ്റാർക്ക് ഉണ്ടായിരിക്കില്ല. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര […]
Read more

ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് പാപ്പാന്‍ രാമനെ ഇടഞ്ഞത്. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയായിരുന്നു സംഭവം നടന്നത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആനയെ തളക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer