Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ

മുംബൈ: ഫുട്ബോള്‍ ലോകകപ്പ് ആവേശങ്ങൾ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഇരുട്ടടിയായി സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ. മുമ്പ് പ്രഖ്യാപിച്ചിരുന്ന 3 മാസത്തേക്കുള്ള 799 രൂപയുടെ പ്ലാനിൽ (പരസ്യങ്ങളോടെ) മൂന്ന് ഡിവൈസുകളിൽ വരെ മത്സരങ്ങൾ കാണാനാവുമായിരുന്നു. എന്നാൽ പുതുക്കിയ തീരുമാനപ്രകാരം ഇത് ഒരു ഡിവൈസിലേക്കാണ് ചുരുക്കിയിരിക്കുന്നത്. അതുപോലെ 1699 രൂപയുടെ വാർഷിക പ്രീമിയം പ്ലാനിൽ (പരസ്യങ്ങളില്ലാതെ) നാല് ഡിവൈസുകളിൽ കാണാനാവുമെന്നിരുന്ന സൗകര്യം ഇപ്പോൾ രണ്ട് ഡിവൈസുകളായി കുറച്ചിട്ടുണ്ട്. ഈ മാറ്റം ലോകകപ്പ് […]
Read more

ഒമാനിൽ തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ നാവികരുള്ള കപ്പൽ ആക്രമിക്കപ്പെട്ടു

മസ്കറ്റ്: ഒമാനിൽ ഷിനാസ് തുറമുഖത്തിന് സമീപം വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കപ്പൽ ആക്രമിക്കപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിൽപ്പെട്ട കപ്പലിനെക്കുറിച്ചോ അതിലെ ജീവനക്കാരുടെ നിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ അതീവ ഗൗരവകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒമാൻ അധികൃതരും ഇന്ത്യൻ മിഷനും ചേർന്ന് പ്രവർത്തനം തുടരുകയാണ്.
Read more

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ കേസിലെ പ്രത്യേക പ്രതികളെ പാർപ്പിക്കുന്ന ബ്ളോക്കാണ് വിയ്യൂരിൽ ഒരുക്കിയിട്ടുള്ളത്. സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. അടിയന്തിര കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുഗതനെ അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ആവശ്യം. വധശ്രമ കേസിലെ പ്രതി ആയതിനാൽ അവസാന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. നിയമപ്രകാരം, മൂന്ന് യോഗങ്ങളിൽ […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യതയെ തുടർന്ന് ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ വീണ്ടും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് […]
Read more

കെഎസ്ആര്‍ടിസി സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശ്ശൂർ: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കാനുള്ള തീരുമാനത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധത്തിലേക്ക്. ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് […]
Read more

ഒമാന്‍ തീരത്തെ കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഗള്‍ഫ് ഓഫ് ഒമാനില്‍ ഒരു ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരണപ്പെട്ടത്. ടാങ്കർ ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോളാണ് ആക്രമണം ഉണ്ടാകുന്നത്. […]
Read more

സിബിഎസ്ഇ പോര്‍ട്ടല്‍ ക്രമക്കേട് കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാന്‍പൂര്‍: സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് (OSM) പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ച ഹാക്കര്‍ നിസര്‍ഗ അധികാരിക്ക് ജോലി നൽകി ഐഐടി കാണ്‍പൂര്‍. ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബിലാണ് നിയമനം. ഐഐടി കാന്‍പൂരിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ്ബായ C3iHubല്‍ ഓപ്പണ്‍ – സോഴ്‌സ് ഇന്റലിജന്‍സ്(OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയറാണ് 19വയസ് മാത്രം പ്രായമുള്ള അധികാരി. സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന OSM പോർട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടെന്ന് നിസർഗ […]
Read more

തേവര പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു

കൊച്ചി: കൊച്ചിയിലെ തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർന്ന ലോറി താഴേക്ക് തട്ടി നിൽക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടമുണ്ടായ ലോറി നേരത്തെ ചരക്ക് ഇറക്കിയ ശേഷം തിരികെ പോകുകയായിരുന്നു. ഇപ്പോഴും ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മീനാക്ഷി നടരാജൻ്റെ നാമനിർദേശ പത്രിക തള്ളിയ നടപടി സംബന്ധിച്ച് കോൺഗ്രസ് നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. അതുവരെ ഫലപ്രഖ്യാപനം നടത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ […]
Read more

സൗജന്യ യാത്രയിൽ തർക്കങ്ങൾ; മുൻകൂർ പണം വേണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മുൻകൂർ തുക അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്തെത്തി. എന്നാൽ, മുൻകൂർ പണം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സൗജന്യ യാത്രയ്ക്ക് അനുവദിക്കുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനത്തിലും ചെലവായ തുക കെഎസ്ആർടിസിക്ക് നൽകാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ രീതി കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ […]
Read more
Advertisement
WhiteswanTV Footer